ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈത്ത് പ്രവാസി സെൽ രൂപവത്കരിച്ചു
text_fieldsപ്രവാസി സെൽ രൂപവത്കരണ യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മലങ്കരസഭ കൽക്കത്ത ഭദ്രാസനം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈത്ത് സോൺ നേതൃത്വത്തിൽ പ്രവാസി സെൽ രൂപവത്കരിച്ചു.
സെല്ലിന്റെ ഉദ്ഘാടനം മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കൂബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, കൽക്കത്താ ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവർ ചേർന്ന് നിർവഹിച്ചു.
യുവജനപ്രസ്ഥാനം കുവൈത്ത് സോണൽ പ്രസിഡന്റ് ഫാ. അജു കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു തോമസ്, യുവജനപ്രസ്ഥാനം കേന്ദ്രപ്രതിനിധി ജിനു എബ്രഹാം വർഗീസ്, ഭദ്രാസന അസംബ്ലി മെമ്പർ അനു ഷെൽവി, ഭദ്രാസന ജോ. സെക്രട്ടറി ബിജോ ദാനിയേൽ, സോണൽ ട്രഷറർ റോഷൻ സാം മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
പ്രവാസി സെൽ കോർഡിനേറ്റർ അനി ബിനു സെല്ലിന്റെ മാർഗനിർദേശങ്ങൾ അവതരിപ്പിച്ചു. മഹാഇടവക യുവജനപ്രസ്ഥാനം സെക്രട്ടറി ഷൈൻ ജോസഫ് സാം സ്വാഗതവും സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള നന്ദിയും പറഞ്ഞു. കൽക്കത്താ ഭദ്രാസന കൗൺസിൽ അംഗം ദീപക് അലക്സ് പണിക്കർ, സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനം, സെന്റ് തോമസ് പഴയപള്ളി യുവജനപ്രസ്ഥാനം, സെന്റ് ബേസിൽ യുവജനപ്രസ്ഥാനം, സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം യൂണിറ്റുകളിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
കുവൈത്തിലെ ഓർത്തഡോക്സ് വിശ്വാസികളായ യുവജനങ്ങൾക്ക് ആരോഗ്യപരമായും നിയമപരമായും വേണ്ട സഹായങ്ങൾ നൽകൽ, ലേബർ ക്യാമ്പുകൾ സന്ദർശിച്ച് ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തൽ എന്നിവയാണ് പ്രവാസി സെൽ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

