മദ്യവർജന പ്രസ്ഥാനം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമദ്യവർജന പ്രസ്ഥാനം സൗജന്യ മെഡിക്കൽ ക്യാമ്പ് ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. സമീർ ഹുമദ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജലീബ് ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്ക്കൂളിലാണ് ക്യാമ്പ് നടത്തിയത്. ജനറൽ മെഡിസിൻ, ഓങ്കോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഇ.എൻ.ടി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു. നേത്ര പരിശോധന, കാഴ്ചശക്തി നിർണയം, ഇ.സി.ജി, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു.
ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. സമീർ ഹുമദ് ഉദ്ഘാടനം ചെയ്തു. മദ്യവർജന പ്രസ്ഥാനം പ്രസിഡന്റും സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരിയുമായ ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓഡിനേറ്റർ എബി ശാമുവേൽ സ്വാഗതവും സെക്രട്ടറി റോയ് എൻ. കോശി നന്ദിയും പറഞ്ഞു.
ഡോ. റായവരം രഘുനന്ദൻ, ഡോ. പ്രശാന്തി ശ്രീജിത്ത്, ഫാ. മാത്യു തോമസ്, ദീപക് അലക്സ് പണിക്കർ, ജേക്കബ് റോയി, സാമുവേൽ കാട്ടൂർകളീക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 500ലധികം ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

