‘വെളിച്ചമാണ് തിരുദൂതർ’ പ്രശ്നോത്തരി സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി ക്വിസ് മത്സര വിജയിക്ക് ക്വാളിറ്റി ഫുഡ്സ് എം.ഡി മുസ്തഫ സമ്മാനം നൽകുന്നു
കുവൈത്ത് സിറ്റി: ‘വെളിച്ചമാണ് തിരുദൂതർ’ എന്ന വിഷയത്തെ ആധാരമാക്കി കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ഫർവാനിയ ഏരിയ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ചു. നാജിയ, ഫാത്തിമ, എ.കെ. അബ്ദുൽ മജീദ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സി.പി. മുഹമ്മദ് ഷാഹിദ്, ഡാനിഷ് അബ്ദുല്ല അഷ്റഫ്, ഫിറോസ് ഹമീദ്, സഹറ, നബ നിമാത്ത് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
മുഴുവൻ മാർക്ക് വാങ്ങിയ നാൽപതോളം ആളുകളിൽനിന്ന് നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്. പൊതുപരിപാടി ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ കെ.ഐ.ജി പ്രസിഡന്റ് ഷെരീഫ് പി.ടി ഉദ്ഘാടനം ചെയ്തു.
ശിഹാബ് പൂക്കോട്ടൂർ, ക്വാളിറ്റി ഫുഡ്സ് എം.ഡി മുസ്തഫ, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഡി.ജി.എം അബ്ദുൽ അസീസ്, കെ.ഐ.ജി വൈസ് പ്രസിഡന്റുമാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് ഹഷീബ് എന്നിവർ ക്വിസ് മത്സരവിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

