Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'ഗ്രീ​ൻ കു​വൈ​ത്ത്'​...

'ഗ്രീ​ൻ കു​വൈ​ത്ത്'​ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഗ്രീ​ൻ കു​വൈ​ത്ത്​ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സെൻറ്​ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക യു​വ​ജ​ന പ്ര​സ്ഥാ​നം ‘ഗ്രീ​ൻ കു​വൈ​ത്ത്​ 2021’ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ​രി​സ്ഥി​തി ബോ​ധ​വ​ത്​​ക​ണ പ​രി​പാ​ടി ഫാ. ​ജി​ജു ജോ​ർ​ജ്​ തൈ ​ന​ട്ട്​ നി​ർ​വ​ഹി​ക്കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: സെൻറ്​ ഗ്രി​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക യു​വ​ജ​ന പ്ര​സ്ഥാ​നം പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ 'ഗ്രീ​ൻ കു​വൈ​ത്ത്​ 2021' എ​ന്ന പേ​രി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്​​ക​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഔ​ഷ​ധ​ചെ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ 50ൽ​പ​രം ചെ​ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ വി​ൽ​പ​ന​ക്കാ​യു​ള്ള ഫ്ല​യ​റി​െൻറ പ്ര​കാ​ശ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക്​ ശേ​ഷം അ​ബ്ബാ​സി​യ ബ​സേ​ലി​യോ​സ്‌ മെ​മ്മോ​റി​യ​ൽ ചാ​പ്പ​ലി​ൽ മ​ഹാ ഇ​ട​വ​ക വി​കാ​രി​യും യു​വ​ജ​ന​പ്ര​സ്ഥാ​നം പ്ര​സി​ഡ​ൻ​റു​മാ​യ ഫാ. ​ജി​ജു ജോ​ർ​ജ്​ നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട്​ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഫാ. ​ജി​ജു ജോ​ർ​ജ്​ നി​ർ​വ​ഹി​ച്ചു.എ​ൻ.​ഇ.​സി.​കെ സെ​ക്ര​ട്ട​റി റോ​യ് യോ​ഹ​ന്നാ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക സ​ഹ​വി​കാ​രി​യും യു​വ​ജ​ന​പ്ര​സ്ഥാ​നം വൈ​സ്‌ പ്ര​സി​ഡ​ൻ​റു​മാ​യ ഫാ. ​ലി​ജു പൊ​ന്ന​ച്ച​ൻ, ഇ​ട​വ​ക ട്ര​ഷ​റ​ർ ജോ​ൺ പി. ​ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ആ​ദ്യ തൈ ​ഇ​ട​വ​ക സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് വ​ല്ലേ​ലി​ൽ ഏ​റ്റു​വാ​ങ്ങി. യു​വ​ജ​ന​പ്ര​സ്ഥാ​നം ലേ-​വൈ​സ് പ്ര​സി​ഡ​ൻ​റ്​ മ​നോ​ജ് പി. ​എ​ബ്ര​ഹാം പ​രി​സ്ഥി​തി​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. യു​വ​ജ​ന പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി സു​മോ​ദ് മാ​ത്യൂ ന​ന്ദി പ​റ​ഞ്ഞു. എ​ൻ.​ഇ.​സി.​കെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗം അ​ജേ​ഷ് ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Environment Daygreen kuwait
News Summary - Organized the World Environment Day Walk in Green
Next Story