കെ.ഐ.ജി അബ്ബാസിയ സൗഹൃദവേദിയുടെ കീഴിൽ ഓണം സൗഹൃദസംഗമം സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി അബ്ബാസിയ സൗഹൃദവേദി സംഘടിപ്പിച്ച ഓണം സൗഹൃദസംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: കെ.ഐ.ജി അബ്ബാസിയ സൗഹൃദവേദിയുടെ കീഴിൽ അബ്ബാസിയ ഹെവൻസ് ഹാളിൽ ഓണം സൗഹൃദസംഗമം സംഘടിപ്പിച്ചു. അബ്ബാസിയ ഏരിയ പ്രസിഡൻറ് കെ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. അൻവർ സഈദ് മുഖ്യപ്രഭാഷണവും ഓണസന്ദേശവും നൽകി. വ്യത്യസ്തതകൾ നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം സ്നേഹിക്കാനും യോജിച്ചു മുന്നോട്ടുപോകാനും നമുക്ക് കഴിയണമെന്നും ഓണംപോലുള്ള ആഘോഷാവസരങ്ങൾ അതിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏരിയ സെക്രട്ടറി ഷാ അലി സ്വാഗതം പറഞ്ഞു. ജോയ് ഫ്രാൻസിസ് ആശംസപ്രസംഗം നടത്തി. നൗഫൽ എം.എം., നവാസ് എസ്.പി. എന്നിവർ ഓണപ്പാട്ടുകൾ പാടി. നവാസ് എസ്.പി. നന്ദി പറഞ്ഞു.
ഓണം സൗഹൃദസംഗമ സദസ്സ്
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

