സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് വ്യോമസേന, നാവിക സേന എന്നിവയുടെ സംയുക്ത അഭ്യാസ പ്രകടനം
കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമസേനയും നാവിക സേനയും സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചു. എഫ് 18 യുദ്ധ വിമാനവും അപ്പാഷെ എയർക്രാഫ്റ്റുമെല്ലാം ഉൾപ്പെട്ട പൂർണ തോതിലുള്ള അഭ്യാസ പ്രകടനവും പരിശീലനവുമാണ് നടത്തിയത്. പുതുതായി ചുമതലയേറ്റ പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹ്, ഉന്നത സൈനികോദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകി.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സൈന്യത്തെ പ്രാപ്തരാക്കുകയും സേനാവിഭാഗങ്ങൾക്കിടയിൽ ഐക്യവും ഏകോപനവും സൃഷ്ടിക്കുകയുമാണ് സംയുക്ത സൈനിക പരിശീലനത്തിലൂടെ ലക്ഷ്യം വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

