കമ്യൂണിറ്റി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മേള ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് ഉന്നത വിദ്യാഭ്യാസ മേള സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി ഒാൺലൈനായി നടത്തിയ പരിപാടിയിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപദേഷ്ടാക്കളും പങ്കെടുത്തു. െഎ.െഎ.ടി, െഎ.െഎ.എം, എൻ.എഫ്.എസ്.യു, എൻ.െഎ.എഫ്.ടി ഉൾപ്പെടെ 45 കലാലയങ്ങൾ മേളയുടെ ഭാഗമായി.
ഡോ. ശശി തരൂർ എം.പി ഉദ്ഘാടനം നിർവഹിച്ചു. കുവൈത്തിലെ 21 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾ സംബന്ധിച്ചു. ഇന്ത്യ, ബ്രിട്ടൻ, അമേരിക്ക, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 45ഓളം സ്ഥാപനങ്ങളാണ് മേളയിൽ തുടർവിദ്യാഭ്യാസത്തിെൻറയും തൊഴിൽ മേഖലകളുടെയും വാതായനങ്ങൾ തുറന്നിട്ടത്.
വിദ്യാഭ്യാസ-തൊഴിൽ ഉപദേശകൻ ഡോ. ടി.പി. സേതുമാധവൻ, ഡോ. ആർ.ഡി. ഗാർഗ് (െഎ.െഎ.ടി റൂർക്കി), വില്യം ബേൺസ് (ലുബെർഗ് യൂനിവേഴ്സിറ്റി, യു.കെ) തുടങ്ങിയവർ സംസാരിച്ചു.െഎ.സി.എസ്.കെ ഖൈത്താൻ പ്രിൻസിപ്പൽ ഗംഗാധർ ശിർഷാത് സ്വാഗതം പറഞ്ഞു. സീനിയർ ബ്രാഞ്ച് വൈസ് പ്രിൻസിപ്പൽ സൂസൻ രാജേഷ്, അക്കാദമിക് സൂപ്പർവൈസർ സരിത പി. നായർ എന്നിവർ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. മാനേജ്മെൻറ് ചെയർമാൻ അബ്ദുറഹ്മാൻ അതിഥികളെ ആദരിച്ചു. ജൂനിയർ ബ്രാഞ്ച് പ്രിൻസിപ്പൽ ഷേർലി ഡെന്നിസ് നന്ദി പറഞ്ഞു. ശ്രീകല ദിലീപ് അവതാരകയായി.

