ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്ലസ് ടു വിദ്യാർഥികൾക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്ലസ് ടു വിദ്യാർഥികളുടെ യാത്രയയപ്പ് സംഗമം
കുവൈത്ത്: ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽനിന്നും ഈ വർഷം പ്ലസ് ടു പരീക്ഷക്ക് തയാറെടുക്കുന്ന 129 വിദ്യാർഥികൾക്ക് യാത്രയയപ്പ് സംഗമം സംഘടിപ്പിച്ചു.
സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു. തുടർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.
പ്ലസ് വൺ വിദ്യാർഥികളാണ് പരിപാടിക്ക് ആതിഥേയത്വം വഹിച്ചത്. ഓപറേഷൻസ് മാനേജർ മുഹമ്മദ് ഇഖ്ബാൽ, പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സലീം, ഹെഡ് മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഓഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ എന്നിവർ പങ്കെടുത്തു.

