കെ.ഇ.എ സിറ്റി ഏരിയ മാജിക് ഷോ സംഘടിപ്പിച്ചു
text_fieldsകെ.ഇ.എ സിറ്റി ഏരിയ സംഘടിപ്പിച്ച രാജീവൻ ഒളവറയുടെ മാജിക് ഷോ
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ് അസോസിയേഷൻ കുവൈത്ത് സിറ്റി ഏരിയ 'കെ.ഇ.എ കാസർകോട് ഉത്സവ് 2021'െൻറ പ്രചാരണാർഥം മജീഷ്യൻ രാജീവൻ ഒളവറയുടെ മാജിക് ഷോ സംഘടിപ്പിച്ചു.
സൂം ആപ്ലിക്കേഷനിൽ നടന്ന പരിപാടിയിൽ ഏരിയ വൈസ് പ്രസിഡൻറ് റസാഖ് ചെംനാട് അധ്യക്ഷത വഹിച്ചു.
മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി സുധൻ ആവിക്കര, ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, അഡ്വൈസറി ബോർഡ് അംഗം ഹമീദ് മധുർ, കേന്ദ്ര സെക്രട്ടറി ജലീൽ ആരിക്കാടി, അബ്ദുല്ല കടവത്ത്, ഹനീഫ പാലായി എന്നിവർ സംസാരിച്ചു.
മുനീർ കുണിയ, അസീസ് തളങ്കര, കബീർ തളങ്കര എന്നിവർ പരിപാടി നിയന്ത്രിച്ചു. ഉമർ ഉപ്പള സ്വാഗതവും നവാസ് പള്ളിക്കാൽ നന്ദിയും പറഞ്ഞു.

