ഇന്ത്യൻ ഇസ്ലാഹി സെൻറർ പിക്നിക് സംഘടിപ്പിച്ചു
text_fieldsഐ.ഐ.സി പിക്നിക്കിൽ വടംവലി മത്സരത്തിലെ വിജയികളായ അഹ്മദി, ഫർവാനിയ ടീം
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ കുവൈത്ത് പിക്നിക് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാത്രി വരെ വഫ്രയിലെ ഫാം റിസോർട്ടിൽ സംഘടിപ്പിച്ച പിക്നിക്കിൽ കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകൾ പങ്കെടുത്തു. നീന്തൽ, ക്രിക്കറ്റ്, ഫുട്ബാൾ, കുട്ടികൾക്കുള്ള മത്സരങ്ങൾ എന്നിവ ആവേശഭരിതമായി.
വ്യാഴാഴ്ച രാത്രി സിജി ട്രെയിനർ അഫ്സൽ സംഘടിപ്പിച്ച പരിശീലന പരിപാടിയുണ്ടായിരുന്നു. വെള്ളിയാഴ്ച ജുമുഅക്ക് മൗലവി ഷമീം ഒതായി നേതൃത്വം നൽകി. ശേഷം നടന്ന മോട്ടിവേഷനൽ സെഷൻ സലീം മാസ്റ്റർ നയിച്ചു. മുതിർന്നവർക്കായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ അഹ്മദി ഏരിയ വിജയിച്ചു.
പരിപാടിക്ക് അബ്ദുൽ അസീസ് സലഫി, സിദ്ദീഖ് മദനി, അയ്യൂബ്ഖാൻ, അബ്ദുറഹ്മാൻ തങ്ങൾ, ഫിറോസ് ചുങ്കത്തറ എന്നിവർ നേതൃത്വം നൽകി.

