ഫ്രണ്ട്സ് ഓഫ് കണ്ണൂർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ ബദർ അൽ സമ
മെഡിക്കൽ സെൻററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിെൻറ 75ാം വാർഷികം, ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികം എന്നിവയോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അദാൻ രക്തബാങ്കിൽ നടത്തിയ ക്യാമ്പിൽ 150ലധികം ആളുകൾ പങ്കെടുത്തു. ഫോക്ക് പ്രസിഡൻറ് എം.എൻ. സലിം അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് ഫോക്ക് ബ്ലഡ് ഡൊണേഷൻ കോഒാഡിനേറ്റർ ഹരി കുപ്ലേരി സ്വാഗതവും ചാരിറ്റി സെക്രട്ടറി ഹരി നമ്പ്യാർ നന്ദിയും പറഞ്ഞു. ഫോക്ക് ജനറൽ സെക്രട്ടറി പി. ലിജേഷ്, ചാരിറ്റി സെക്രട്ടറി ഹരി നമ്പ്യാർ, വനിത വേദി ട്രഷറർ ശ്രീഷ ദയാനന്ദൻ, ഷിജി സനത്ത്, അമൃത മഞ്ജീഷ്, ജോമി വിനോയി, വൈസ് പ്രസിഡൻറ് വിജയകുമാർ, രാജേഷ്ബാബു, ഹരിപ്രസാദ്, മെംബർഷിപ് സെക്രട്ടറി സുജേഷ്, വിനോയ് വിൽസൺ, മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, യൂനിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

