കല കുവൈത്ത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകല കുവൈത്ത് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷിക ഭാഗമായി കല കുവൈത്ത് ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ വിഭാഗം ഫസ്റ്റ് സെക്രട്ടറി കമാൽ സിങ് രാത്തോഡ് ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച രാവിലെ എട്ടിന് അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പിൽ കല കുവൈത്തിെൻറ 150ലധികം പ്രവർത്തകർ രക്തം ദാനം ചെയ്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. അദാൻ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് സീനിയർ ജനറൽ ഡോ. മുഹമ്മദ് ജാബിർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ എന്നിവർ സംസാരിച്ചു.സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

