രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസെന്റ് ബേസിൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റും ബ്ലഡ് ഡോണേഴ്സ് കേരളയും സംയുക്തമായി ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിനെത്തിയവ
കുവൈത്ത് സിറ്റി: സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ യുവജന വിഭാഗമായ സെന്റ് ബേസിൽ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റും ബ്ലഡ് ഡോണേഴ്സ് കേരളയും (ബി.ഡി.കെ) സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ 50ൽപരം പേർ രക്തം നൽകി. ഇടവക വികാരി ഫാ. മാത്യു എം. മാത്യു ഉദ്ഘാടനം നിർവഹിച്ചു.
സെന്റ് ബേസിൽ ഒ.സി.വൈ.എം ജോയന്റ് സെക്രട്ടറി ജിജി ജോർജ്, ബി.സി.കെ പ്രതിനിധി ജയൻ സദാശിവൻ എന്നിവർ സംസാരിച്ചു. സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ട്രസ്റ്റി എം.സി. വർഗീസ്, ആക്ടിങ് സെക്രട്ടറി സാമുവേൽ വർഗീസ്, സെന്റ് ബേസിൽ ഒ.സി.വൈ.എം വൈസ് പ്രസിഡന്റ് ജിനു എബ്രഹാം എന്നിവർ പങ്കെടുത്തു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് സെന്റ് ബേസിൽ ഒ.സി.വൈ.എമ്മിനുള്ള ഉപഹാരം ബി.ഡി.കെ കൈമാറി.
സെന്റ് ബേസിൽ ഒ.സി.വൈ.എം സെക്രട്ടറി ഷൈജു സ്വാഗതവും ബി.ഡി.കെ പ്രതിനിധി ജിതിൻ ജോസ് നന്ദിയും പറഞ്ഞു. ബി.ഡി.കെ കോഓഡിനേറ്റർമാർ പരിപാടികൾ ഏകോപിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.
സെന്റ് ബേസിൽ ഒ.സി.വൈ.എം പ്രവർത്തകരായ ഐപ് പി.വി, എബി ഉമ്മൻ, ജയിംസ്, റോബിൻസാം, റജി മത്തായി, ബി.ഡി.കെ പ്രവർത്തകരായ നളിനാക്ഷൻ, ശ്രീകുമാർ, പ്രേം കിരൺ, ജാൻ, നിയാസ്, ഉണ്ണികൃഷ്ണൻ, വേണുഗോപാൽ, കലേഷ്, ബീന, ജോളി, യമുന രഘുബാൽ, ജോബി, മനോജ് മാവേലിക്കര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കുവൈത്തിൽ രക്തദാന ക്യാമ്പുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും സ്ഥാപനങ്ങളും കൂടാതെ രക്തം ആവശ്യമായി വരുന്നവരും 69997588 / 99164260 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ക്യാമ്പ് സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

