ബാലസംഗമവും ഫലസ്തീന് ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ചു
text_fieldsഐവ അബ്ബാസിയ ഏരിയ ബാലസംഗമത്തിൽ ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി കുട്ടികൾ
കുവൈത്ത് സിറ്റി: ഐവ അബ്ബാസിയ ഏരിയ ബാലസംഗമവും ഫലസ്തീന് ഐക്യദാര്‍ഢ്യവും സംഘടിപ്പിച്ചു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷാഹിന ഫലസ്തീന്റെ ചരിത്രം വിവരിച്ചു. ഷമീന റാഷിദ് നിലവിലെ ഫലസ്തീന് പോരാട്ടത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ഫലസ്തീൻ ദേശീയ പതാക ഉയർത്തിപ്പിടിച്ച് കുരുന്നുകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
അയാസ് ഖിറാഅത്ത് നടത്തി. പരിപാടിയില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു. മലര്‍വാടി യൂനിറ്റ് കോഓഡിനേറ്റർമാരായ ആബിദ, റസിയ ഷൗക്കത്ത്, ഏരിയ സെക്രട്ടറി ജസ്നാസ് ഹഫ്സല്‍, യൂനിറ്റ് പ്രസിഡന്റുമാരായ ജൗഹറ മിറാഷ്, നബീല എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

