അൽ മദ്റസത്തുൽ ഇസ്ലാമിയ കോൺവൊക്കേഷൻ സംഘടിപ്പിച്ചു
text_fieldsഅൽ മദ്റസത്തുൽ ഇസ്ലാമിയ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ കുട്ടികളുടെ കോൺവൊക്കേഷൻ
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയ ഏഴാം ക്ലാസ് പഠനം പൂർത്തിയാക്കിയ കുട്ടികളുടെ കോൺവെക്കേഷനും ഹെവൻസ് ഖുർആൻ കോഴ്സിലെ ഖുർആൻ പാരായണം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള ആദരവും സംഘടിപ്പിച്ചു.
കോവിഡ് സുരക്ഷ ക്രമീകരണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി നടക്കാതെ പോയ കോൺവൊക്കേഷനും ആദരവുമാണ് കഴിഞ്ഞദിവസം നടന്നത്. രണ്ടു വർഷങ്ങളിൽ മദ്റസയുടെ ഫഹാഹീൽ, അബ്ബാസിയ, ഫർവാനിയ, സാൽമിയ ബ്രാഞ്ചുകളിൽനിന്ന് പൊതുപരീക്ഷ എഴുതി ഉന്നതവിജയം കരസ്ഥമാക്കിയ 64 കുട്ടികളാണ് പങ്കെടുത്തത്. മൂന്നുവർഷംകൊണ്ട് ഒന്നാം ക്ലാസിൽനിന്നുതന്നെ ഖുർആൻ പാരായണം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള ആദരവിൽ 45 കുട്ടികൾ പങ്കെടുത്തു. പരിപാടി ജംഇയ്യത്തു സൽ സബീൽ ജനറൽ മാനേജർ അഹ്മദ് മുഹമ്മദ് അൽ ഫാരിസി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡൻറ് പി.ടി. ശരീഫ്, ഔഖാഫ് പ്രതിനിധി മുഹമ്മദ് അലി അബ്ദുല്ലാഹ് എന്നിവർ സംസാരിച്ചു.
കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, മൊമന്റോ എന്നിവ അഹ്മദ് അൽ ഫാരിസി, ഡോ. മസ്ഊദ് സ്വബ്രി, പി.ടി. ശരീഫ്, സക്കീർ ഹുസൈൻ തുവ്വൂർ, മുഹമ്മദലി അബ്ദുല്ലാഹ്, ഫിറോസ് ഹമീദ് എന്നിവർ വിതരണം ചെയ്തു.വിതരണത്തിന് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പി.ടി. മുഹമ്മദ് ഷാഫി നേതൃത്വം നൽകി. റിഷ്ദിൻ അമീർ, മുഹമ്മദ് ഷാഹിദ്, അനീസ് അബ്ദുസ്സലാം, മുനീർ മഠത്തിൽ, മുഹമ്മദ് ഷിബിലി, എം.കെ. നജീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുറസാഖ് നദ്വി അധ്യക്ഷത വഹിച്ചു. ശാലിഖ് അബ്ദുൽ അസീസ് ഖുർആൻ പാരായണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

