‘സംഘടിക്കുക ശക്തരാവുക’ ഐവ സംഘടന കാമ്പയിന് തുടക്കം
text_fieldsഐവ സംഘടന കാമ്പയിൻ ലഘുലേഖ ടി. മുഹമ്മദ് വേളം പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ‘സംഘടിക്കുക ശക്തരാവുക’എന്ന തലക്കെട്ടിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് സംഘടിപ്പിക്കുന്ന സംഘടന കാമ്പയിന് തുടക്കം.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ കാമ്പയിൻ ഉദ്ഘാടനം എഴുത്തുകാരനും പ്രഭാഷകനുമായ ടി. മുഹമ്മദ് വേളം നിർവഹിച്ചു. ഐവ പ്രസിഡന്റ് സമിയ ഫൈസൽ അധ്യക്ഷത വഹിച്ചു. ഐവ രക്ഷാധികാരി പി.ടി. ശരീഫ്, കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ ആശംസകൾ നേർന്നു. കാമ്പയിൻ പരിപാടികൾ വിശദീകരിച്ചു ജൈഹാൻ സജീർ സംസാരിച്ചു.
ഐവ സംഘടന കാമ്പയിൻ ഉദ്ഘാടന സദസ്സ്
കാമ്പയിൻ ലഘുലേഖ ഐവ പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങി ടി. മുഹമ്മദ് വേളം പ്രകാശനം നിർവഹിച്ചു. അസ്മിന അഫ്താബ് ഖിറാഅത്ത് നടത്തി. ഐവ ജനറൽ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതവും സെക്രട്ടറി ജൈഹാൻ സജീർ നന്ദിയും പറഞ്ഞു. ഒക്ടോബർ 19 മുതൽ നവംബർ 19 വരെയാണ് കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

