Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​വി​ധ...

വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി സം​ഘ​ട​ന​ക​ൾ

text_fields
bookmark_border
വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി സം​ഘ​ട​ന​ക​ൾ
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി വി​ശ്വാ​സി സ​മൂ​ഹം. രാ​ജ്യ​ത്ത് ഈ ​മാ​സം 17ന് ​മാ​സ പി​റ ദൃ​ശ്യ​മാ​കു​മെ​ന്നും 18ന് ​റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

റ​മ​ദാ​ന് മു​ന്നോ​ടി​യാ​യും റ​മ​ദാ​നി​ലും മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​​ത്ര​ണം ചെ​യ്ത് വ​രി​ക​യാ​ണ്. ഭ​ക്തി​പൂ​ർ​വം റ​മ​ദാ​നെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മി​ക്ക മ​ത സം​ഘ​ട​ന​ക​ളും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​നി​ൽ പ്ര​ത്യേ​ക പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, നോ​മ്പു​തു​റ, ദാ​ന​ധ​ർ​മ​ങ്ങ​ൾ, ഇ​ദ്ബോ​ധ​ന ക്ലാ​സു​ക​ൾ, ഉം​റ യാ​ത്ര​ക​ൾ എ​ന്നി​വ​യും വി​വി​ധ സം​ഘ​ട​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

റ​മ​ദാ​ൻ അ​ടു​ക്കു​ന്ന​തി​നാ​ൽ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ സാ​മൂ​ഹി​ക കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മ്പ​ത്തി​ക, ഭ​ര​ണ, സ​ഹ​ക​ര​ണ മേ​ഖ​ല ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​ങ്ങ​ളും മ​ന്ത്രി​ത​ല ഉ​ത്ത​ര​വു​ക​ളും, പ്ര​ത്യേ​കി​ച്ച് ബ​ജ​റ്റ് ത​യാ​റാ​ക്ക​ൽ, വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, സീ​സ​ണ​ൽ ചെ​ല​വു​ക​ൾ​ക്കാ​യു​ള്ള ആ​സൂ​ത്ര​ണം എ​ന്നി​വ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​വൃ​ത്തി സ​മ​യം

റ​മ​ദാ​ൻ മാ​സ​ത്തി​ലെ ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി സ​മ​യ​ത്തെ​ക്കു​റി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ആ​സ്ഥാ​ന​വും നോ​ൺ-​ക്ലി​നി​ക്ക​ൽ വ​കു​പ്പു​ക​ളും റ​മ​ദാ​നി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് 2.00 വ​രെ​യാ​കും പ്ര​വ​ർ​ത്ത​നം. ആ​രോ​ഗ്യ, മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ള​ല്ലാ​ത്ത എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്.

ആ​ശു​പ​ത്രി​ക​ൾ, പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ നേ​രി​ട്ടു​ള്ള ദാ​താ​ക്ക​ൾ എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി സ​മ​യം രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ ആ​യി​രി​ക്കും.

തു​ട​ർ​ച്ച​യാ​യ 24 മ​ണി​ക്കൂ​ർ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ ഉ​ൾ​പ്പെ​ടെ, പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന ആ​വ​ശ്യ​ക​ത​ക​ളു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. ഓ​രോ വ​കു​പ്പി​ന്റെ​യും ജോ​ലി​യു​ടെ പ്ര​ത്യേ​ക സ്വ​ഭാ​വ​വും സ്പെ​ഷ​ലൈ​സേ​ഷ​നും ഉ​ൾ​ക്കൊ​ള്ളു​ന്ന രീ​തി​യി​ൽ ഇ​വി​ടെ ജീ​വ​ന​ക്കാ​രു​ടെ ഷെ​ഡ്യൂ​ൾ ക്ര​മീ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Organizations with various programs
Next Story