Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡോക്​ടർമാർക്കെതിരായ...

ഡോക്​ടർമാർക്കെതിരായ അതിക്രമത്തെ അപലപിച്ച്​ സംഘടന

text_fields
bookmark_border
ഡോക്​ടർമാർക്കെതിരായ അതിക്രമത്തെ അപലപിച്ച്​ സംഘടന
cancel

കു​വൈ​ത്ത്​ സി​റ്റി: ഡോ​ക്​​ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ അ​തി​​ക്ര​മം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കു​വൈ​ത്ത്​ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ.

ക​ഴി​ഞ്ഞ ദി​വ​സം അ​ഹ്​​മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​മ്മു അ​ൽ അ​യ്​​മ​നി​ൽ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ​ക്​​ട​ർ മ​ർ​ദി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സം​ഘ​ട​ന ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ച​ത്.

ഒ​രാ​ഴ്​​ക്കി​ടെ മു​ബാ​റ​ക്​ അ​ൽ ക​ബീ​ർ ആ​ശു​പ​ത്രി​യി​ലും ഇ​ത്ത​രം ര​ണ്ട്​ സം​ഭ​വം ഉ​ണ്ടാ​യ​താ​യി യൂ​നി​യ​ൻ ഒാം​ബു​ഡ്​​സ്​​മാ​ൻ ക​മ്മി​റ്റി മേ​ധാ​വി​ ഡോ. ​മൈ​തം ഹു​സൈ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

തെ​റ്റാ​യ വി​വ​ര​ങ്ങ​ളു​ടെ​യും ഉൗ​ഹാ​പോ​ഹ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ന്ത​സ്സ്​ മാ​നി​ക്കാ​തെ പെ​രു​മാ​റു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ജീ​വ​ൻ​പോ​ലും പ​ണ​യം​വെ​ച്ച്​ ത്യാ​ഗ​മ​ന​സ്സോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ​ജീ​വ​ന​ക്കാ​രോ​ട്​ മാ​ന്യ​മാ​യി പെ​രു​മാ​റ​ണം.

ഇ​ത്​ ഉ​റ​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം പൊ​തു​സ​മൂ​ഹ​ത്തി​നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ മാ​സം ഡോ​ക്​​ട​ർ​മാ​രെ അ​തി​ക്ര​മി​ച്ച ര​ണ്ട്​​ പ്ര​തി​ക​ൾ​ക്ക്​ കോ​ട​തി ജ​യി​ൽ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

ഫ​ർ​വാ​നി​യ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​രു വ​ർ​ഷം ത​ട​വും 1000 ദീ​നാ​ർ പി​ഴ​യു​മാ​ണ്​ വി​ധി​ച്ച​ത്. രോ​ഗി​ക​ളും കൂ​ടെ എ​ത്തു​ന്ന​വ​രും ചെ​റി​യ കാ​ര​ണ​ങ്ങ​ൾ​ക്കും അ​കാ​ര​ണ​മാ​യും പ്ര​കോ​പി​ത​രാ​വു​ക​യും കൈ​യേ​റ്റ​ത്തി​ന്​ മു​തി​രു​ക​യും ചെ​യ്യു​ന്ന​ത്​ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.

ഡോ​ക്​​ട​ർ​മാ​ർ​ക്കും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​ന്​ ത​ട​യി​ടാ​ൻ ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Doctor attack
News Summary - Organization condemns atrocities against doctors
Next Story