ക്വാറൻറീൻ കാലാവധി കുറക്കാനുള്ള നിർദേശത്തിൽ എതിർപ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ക്വാറൻറീൻ കാലാവധി കുറക്കണമെന്ന വ്യോമയാന വകുപ്പിെൻറ നിർദേശത്തിൽ ആരോഗ്യമന്ത്രാലയം എതിർപ്പ് അറിയിച്ചു. അതുകൊണ്ടുതന്നെ നിർദേശം ഉടൻ നടപ്പാവാൻ ഇടയില്ല. നിലവിൽ രണ്ടാഴ്ചയുള്ള കാലാവധി ഏഴുദിവസമായി കുറക്കണമെന്നാണ് വ്യോമയാന വകുപ്പ് അഭ്യർഥിച്ചത്.
ആരോഗ്യ മന്ത്രാലയം ഇതിൽ വിദഗ്ധോപദേശം തേടുകയും കോവിഡ് കേസുകൾ സമീപ ദിവസങ്ങളിൽ കൂടുതലുള്ള സാഹചര്യത്തിൽ തൽക്കാലം എതിർപ്പ് അറിയിക്കുകയുമായിരുന്നു. കുവൈത്തിലെയും സമീപ രാജ്യങ്ങളിലെയും കോവിഡിെൻറ തീവ്രതയും അപകടാവസ്ഥയും ഇതുമായി ബന്ധപ്പെട്ട് പഠനവിധേയമാക്കി. ആരോഗ്യ മന്ത്രാലയത്തിെൻറ എതിർപ്പ് മന്ത്രിസഭ മുഖവിലക്കെടുത്തേക്കും.
ഒരാഴ്ച ക്വാറൻറീനിൽ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ് പരിശോധനക്ക് വിധേയമാക്കി നെഗറ്റിവ് ആണെങ്കിൽ നിർബന്ധിത ക്വാറൻറീൻ അവസാനിപ്പിക്കണമെന്ന നിർദേശമാണ് വ്യോമയാന വകുപ്പ് മുന്നോട്ടുവെച്ചത്. നിർബന്ധിത ക്വാറൻറീൻ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കുവൈത്ത് ശക്തമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സ്ലോനിക്ക് ആപ്ലിക്കേഷൻ വഴിയാണ് ഇത് സാധ്യമാക്കുന്നത്. ഇതുവഴി ആരോഗ്യ മന്ത്രാലയത്തിന് ക്വാറൻറീനിൽ കഴിയുന്നയാളെ ട്രാക്ക് ചെയ്യാനാവും. നേരത്തെ 28 ദിവസം ആയിരുന്ന കാലാവധി പിന്നീട് രണ്ടാഴ്ചയായി കുറക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

