Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖൈ​സു​മ​യി​ലേ​ക്ക്...

ഖൈ​സു​മ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റും

text_fields
bookmark_border
ഖൈ​സു​മ​യി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റും
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് വ്യോ​മ​പാ​ത താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​തി​നാ​ൽ ജ​സീ​റ എ​യ​ർ​വേ​സ് സൗ​ദി​വ​ഴി സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ നി​ന്ന് സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ ഹ​ഫ​ർ അ​ൽ ബാ​ത്തി​നി​ലെ ഖൈ​സു​മ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റും. വ്യോ​മാ​തി​ർ​ത്തി അ​ട​ച്ച​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന കു​വൈ​ത്തി​ക​ളു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും യാ​ത്ര ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​നീ​ക്ക​മെ​ന്ന് ജ​സീ​റ എ​യ​ർ​വേ​സ് സി.​ഇ.​ഒ ബ​ര​ത്ത​ൻ പ​ശു​പ​തി പ​റ​ഞ്ഞു.

കു​വൈ​ത്ത് യാ​ത്ര​ക്കാ​ർ​ക്ക് ഖൈ​സു​മ​യി​ലേ​ക്ക് 2.5 മ​ണി​ക്കൂ​ർ വാ​ഹ​ന​മോ​ടി​ച്ച് റോ​ഡ് മാ​ർ​ഗം എ​ത്തി​ച്ചേ​രാം. എ​ന്നാ​ൽ സാ​ധു​വാ​യ സൗ​ദി വി​സ ഇ​ത്ത​രം യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​ണ്.​പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലും കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി ഒ​ന്നി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​സീ​റ അ​ടി​യ​ന്ത​ര പ​ദ്ധ​തി​ക​ൾ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. ഡ്രൈ​വ​ർ​മാ​ര​ല്ലാ​ത്ത​വ​ർ​ക്ക് ബ​സ് പ​ങ്കാ​ളി​ത്തം പ​രി​ഗ​ണ​ന​യി​ലാ​ണ്.

ടി​ക്ക​റ്റു​ക​ൾ പ്ര​ത്യേ​കം ബു​ക്ക് ചെ​യ്യു​ന്ന​താ​യും സി.​ഇ.​ഒ ബ​ര​ത്ത​ൻ പ​ശു​പ​തി അ​റി​യി​ച്ചു. കു​വൈ​ത്ത് വ്യോ​മ​പാ​ത തു​റ​ക്കു​ന്ന​തോ​ടെ സ​ർ​വി​സ് പ​ഴ​യ​രൂ​പ​ത്തി​ലാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Operations will shift to Qaisumah
Next Story