തുറമുഖങ്ങളുടെ പ്രവർത്തന കാര്യക്ഷമത; നുവൈസീബ് അതിര്‍ത്തിയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന
text_fieldsകസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി യൂസഫ് അൽ നുവൈഫും ഡെപ്യൂട്ടി മേധാവി സാലിഹ് അൽ ഉമറും നുവൈസീബ് അതിര്‍ത്തിയില്‍
കുവൈത്ത് സിറ്റി: കുവൈത്ത് കസ്റ്റംസ് തുറമുഖങ്ങളുടെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി നുവൈസീബ് അതിര്‍ത്തിയില്‍ ഉന്നത ഉദ്യോഗസ്ഥർ പരിശോധനാപര്യടനം നടത്തി. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി യൂസഫ് അൽ നുവൈഫും ഡെപ്യൂട്ടി മേധാവി സാലിഹ് അൽ ഉമറുമാണ് സന്ദർശനം നടത്തിയത്.
തുറമുഖത്തിലെ വിവിധ വകുപ്പുകളിലെ പ്രവർത്തന ക്രമീകരണങ്ങളും പരിശോധന-ഓഡിറ്റിങ് സംവിധാനങ്ങളും സാങ്കേതിക സംവിധാനങ്ങളുടെ പ്രവർത്തനവും വിലയിരുത്തി. ദൈനംദിന പ്രവർത്തനങ്ങളും തുറമുഖം നേരിടുന്ന വെല്ലുവിളികളും സംബന്ധിച്ച് ഉദ്യോഗസ്ഥർ അവലോകനം നടത്തി.
കസ്റ്റംസ് നടപടികൾ കാര്യക്ഷമമാക്കുന്നതിനൊപ്പം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തേണ്ടതിന്റെ ആവശ്യകത യൂസഫ് അൽ നുവൈഫ് ഓർമിപ്പിച്ചു.എല്ലാത്തരം കള്ളക്കടത്തും ചെറുക്കുന്നതിനായി തുറമുഖങ്ങളിലുടനീളം ഏകോപനം ശക്തിപ്പെടുത്തുമെന്ന് സാലിഹ് അൽ ഉമർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

