Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലഹരി ഉറവിടങ്ങൾ...

ലഹരി ഉറവിടങ്ങൾ പൂർണമായി ഇല്ലാതാക്കാൻ ഓപറേഷൻ തൂഫാന് കഴിയട്ടെ

text_fields
bookmark_border
ലഹരി ഉറവിടങ്ങൾ പൂർണമായി ഇല്ലാതാക്കാൻ ഓപറേഷൻ തൂഫാന് കഴിയട്ടെ
cancel
camera_alt

എം.എ. നിസാം

ലഹരി മാഫിയയുടെ വേരറുക്കാന്‍ കേരള സർക്കാർ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ മികച്ച നിലയിൽ പുരോഗമിക്കുകയാണ്. ജൂൺ രണ്ടിന് ആരംഭിച്ച പദ്ധതി സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. എം.ഡി.എം.എ. പോലെയുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപനം തടയുക, സ്കൂൾ-കോളജ് പരിസരങ്ങളിലെ ലഹരി വിൽപന ഇല്ലാതാക്കുക തുടങ്ങി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. പൊലീസ്, എക്സൈസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ലഹരി വിൽപ്പന സംഘങ്ങളെ കേന്ദ്രീകരിച്ചും ലഹരിയുടെ സ്രോതസ്സുകൾ തേടിയും മുന്നോട്ടുപോയ ഈ ഓപ്പറേഷൻ ജയിലുകളിൽ വരെ ഇപ്പോൾ എത്തി നിൽക്കുകയാണ്.

ഓപ്പറേഷൻ തൂഫാൻ രണ്ടുമാസം പിന്നിടുമ്പോൾ അത് വലിയ സമാശ്വാസമാണ് കേരള സമൂഹത്തിന് പകർന്നു നൽകിയിരിക്കുന്നത്. ഓപ്പറേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ല​ഹ​രി​ പരിശോ​ധ​ന​യി​ൽ ര​ണ്ട്​ മാ​സ​ത്തി​നിടെ 8,908 പേ​രാണ് പി​ടി​യി​ലാ​യത്. 8,278 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്യപ്പെട്ടിട്ടുണ്ട്. ഇതു​വ​രെ 6691.126 ഗ്രാം ​എം.​ഡി.​എം.​എ.​യും 784.244 കി​ലോ ക​ഞ്ചാ​വും 296.657 ഗ്രാം ​ഹെ​റോ​യി​നും 4698.749 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും​ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

ല​ഹ​രി വി​ൽ​പ​ന​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടും വാ​ട്സ്ആ​പ്പ് മു​ഖേ​ന​യും പൊ​ലീ​സി​നെ അ​റി​യി​ക്കാം എന്നതാണ് ഓപ്പറേഷൻ തൂഫാനെ മറ്റു ലഹരി വിരുദ്ധ ഓപ്പറേഷനുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ ​ന​മ്പ​റു​ക​ളി​ലേ​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ൾ രഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന വാഗ്ദാനം ഇതുവരെ പാലിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് സാധിച്ചിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാന്റെ വിജയം കേരളത്തിന്റെ ശാരീരിക മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതം തന്നെയാണ്. വൻകിട ലഹരി വ്യാപാരികളെ കണ്ടെത്താനും രാസ ലഹരികളുടെ ഉറവിടങ്ങൾ പൂർണ്ണമായി ഇല്ലാതാക്കാനും ഓപ്പറേഷൻ തൂഫാന് കഴിയട്ടെ എന്ന് ഈ അവസരത്തിൽ നമുക്ക് പ്രത്യാശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsgulfKuwaitOperation Toofan
News Summary - May Operation Toofan be able to completely eliminate the sources of drug addiction.
Next Story