Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right34 രാജ്യങ്ങളിൽനിന്ന്​...

34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വിമാനം: തെരഞ്ഞെടുപ്പ്​ കഴിയും വരെ കാത്തിരിക്കേണ്ടി വരും

text_fields
bookmark_border
34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വിമാനം: തെരഞ്ഞെടുപ്പ്​ കഴിയും വരെ കാത്തിരിക്കേണ്ടി വരും
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ വിമാന സർവീസിന്​ അനുമതി നൽകുന്നത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പിന്​ ശേഷം മാത്രമെന്ന്​ റിപ്പോർട്ട്​. വിവിധ ​രാജ്യങ്ങളിലെ കോവിഡ്​ വ്യാപനം എല്ലാ ദിവസവും വിലയിരുത്തുന്നുണ്ടെങ്കിലും 34 രാജ്യങ്ങളുടെ പട്ടികയിൽ തൽക്കാലം മാറ്റം വരുത്തേണ്ടെന്നാണ്​ തീരുമാനിച്ചത്​. വിലക്കുള്ള രാജ്യങ്ങളിൽനിന്ന്​ ഉൾപ്പെടെ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ പ്രത്യേക സംവിധാനം ഒരുക്കുന്നുണ്ട്​. ഒാൺലൈൻ രജിസ്​ട്രേഷൻ ഡ്രൈവ്​ നടത്തിയ ശേഷം പ്രത്യേക വിമാനങ്ങളിൽ വീട്ടുജോലിക്കാരെ കൊണ്ടുവരാനാണ്​ നീക്കം. എന്നാൽ, തൊഴിൽ വിസയിലുള്ള മറ്റുള്ളവർക്ക്​ തൽക്കാലം നേരിട്ട്​ കുവൈത്തിലേക്ക്​ വരാൻ കഴിയില്ല. വിമാനക്കമ്പനികൾ ഇതുമായി ബന്ധപ്പെട്ട്​ സമർപ്പിച്ച കർമ പദ്ധതി സർക്കാറി​െൻറ മുന്നി​ലുണ്ടെങ്കിലും തെരഞ്ഞെടുപ്പ്​ കഴിയും വരെ കാത്തിരിക്കാനാണ്​ തീരുമാനമെന്നാണ്​ സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ഡിസംബർ അഞ്ചിനാണ്​ കുവൈത്ത്​ പാർലമെൻറ്​ തെരഞ്ഞെടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story