റഫ അതിർത്തി തുറക്കൽ
text_fieldsറഫ അതിർത്തി
റിയാദ്: ഗസ്സയിലേക്കുള്ള റഫ അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേലിെൻറ പ്രസ്താവനകളിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യയും മറ്റ് അറബ്, ഇസ്ലാമിക രാജ്യങ്ങളും. ഗസ്സ നിവാസികൾക്ക് ഈജിപ്തിലേക്ക് പോകാൻ അനുവദിക്കുന്നതിനായി റഫ അതിർത്തി ഒരു ദിശയിലേക്ക് മാത്രം തുറക്കുന്നത് സംബന്ധിച്ചുള്ള ഇസ്രായേലിെൻറ പ്രസ്താവനകളിൽ സൗദി, ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കടുത്ത ആശങ്ക പ്രകടിപ്പിച്ചത്.
അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഫലസ്തീനികളെ കുടിയിറക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിർക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. റഫ അതിർത്തി ഇരു ദിശകളിലേക്കും തുറക്കുക, താമസക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ഗസ്സയിലുള്ള ആരും നിർബന്ധപൂർവം ഫലസ്തീൻ വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവ ഉൾപ്പെടുന്ന യു.എസ് പ്രസിഡൻറ് ട്രംപിെൻറ പദ്ധതി ഉടൻ നടപ്പാക്കണമെന്ന് അവർ ഊന്നിപ്പറഞ്ഞു.
സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള കാഴ്ചപ്പാടിനുള്ളിൽ ഫലസ്തീനികൾക്ക് താമസമുറപ്പിക്കാനും അവരുടെ മാതൃരാജ്യം കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകാനും അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള പ്രസിഡൻറ് ട്രംപിെൻറ പ്രതിബദ്ധതയെ മന്ത്രിമാർ ആവർത്തിച്ച് പ്രശംസിച്ചു.
സുരക്ഷയും സമാധാനവും കൈവരിക്കുന്നതിനും പ്രാദേശിക സ്ഥിരതയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും ട്രംപിെൻറ പദ്ധതികൾ കാലതാമസമോ തടസ്സമോ കൂടാതെ പൂർണമായി നടപ്പാക്കേണ്ടതിെൻറ പ്രാധാന്യവും പൂർണമായ വെടിനിർത്തലിെൻറയും സാധാരണക്കാരുടെ ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിെൻറയും ആവശ്യകതയും മന്ത്രിമാർ പറഞ്ഞു. ഗസ്സയിലേക്ക് തടസ്സങ്ങളില്ലാതെ മാനുഷിക പ്രവേശനം ഉറപ്പാക്കുകയും നേരത്തെയുള്ള വീണ്ടെടുക്കൽ, പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്.
ഗസ്സയിൽ ഫലസ്തീൻ അതോറിറ്റിക്ക് അതിെൻറ ഉത്തരവാദിത്തങ്ങൾ പുനരാരംഭിക്കുന്നതിന് ആവശ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും അതുവഴി പ്രാദേശിക സുരക്ഷയുടെയും സ്ഥിരതയുടെയും ഒരു പുതിയ ഘട്ടം സ്ഥാപിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.
2803ാം സുരക്ഷ കൗൺസിൽ പ്രമേയവും അനുബന്ധ കൗൺസിൽ പ്രമേയങ്ങളും പൂർണമായി നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് അമേരിക്കയുമായും ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും തുടർന്നും പ്രവർത്തിക്കാനും ഏകോപിപ്പിക്കാനുമുള്ള സന്നദ്ധത മന്ത്രിമാർ സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

