Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്കൂ​ളു​ക​ള്‍...

സ്കൂ​ളു​ക​ള്‍ തു​റ​ന്ന​തോ​ടെ റോ​ഡി​ൽ തി​ര​ക്കേ​റി

text_fields
bookmark_border
സ്കൂ​ളു​ക​ള്‍ തു​റ​ന്ന​തോ​ടെ    റോ​ഡി​ൽ തി​ര​ക്കേ​റി
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സ്കൂ​ളു​ക​ള്‍ തു​റ​ന്ന​തോ​ടെ റോ​ഡി​ൽ തി​ര​ക്കേ​റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വ​ലി​യ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ല്‍ സ്‌​കൂ​ൾ ബ​സു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും വ​ലി​യൊ​രു ശ​ത​മാ​നം ര​ക്ഷി​താ​ക്ക​ളും സ്വ​ന്തം വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​വ​രാ​ണ്. ചി​ല റോ​ഡു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി.

നി​ല​വി​ല്‍ സ്വ​കാ​ര്യ സ്കൂ​ളു​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഈ ​മാ​സ​ത്തോ​ടെ സ​ർ​ക്കാ​ർ -അ​റ​ബി​ക് സ്കൂ​ളു​ക​ള്‍ കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ ഗ​താ​ഗ​ത​പ്ര​ശ്നം വീ​ണ്ടും രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഓ​ഫി​സു​ക​ളും സ്‌​കൂ​ളു​ക​ളും ആ​രം​ഭി​ക്കു​ന്ന​ത് ഒ​രേ സ​മ​യ​ത്താ​യ​തി​നാ​ൽ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ പെ​രു​കു​ന്ന​തും ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​ണ്.

അ​തി​നി​ടെ, ഗ​താ​ഗ​ത​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

വ​രും​ദി​വ​സ​ങ്ങ​ളി​ലെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ ത​യാ​റെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ജ്യ​ത്ത് എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളും കാ​മ​റ​ക​ൾ വ​ഴി ക​ൺ‌​ട്രോ​ൾ റൂ​മി​ൽ​നി​ന്ന് നി​രീ​ക്ഷി​ക്കും. അ​പ​ക​ട​മോ റോ​ഡ് ബ്ലോ​ക്കോ ഉ​ണ്ടാ​യാ​ൽ വി​വ​രം ഉ​ട​ൻ ട്രാ​ഫി​ക് പ​ട്രോ​ളി​ങ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsvehiclesschool busTraffic Jamroadcrowedopening
News Summary - opening-of-school-road-crowded
Next Story