Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹുർമുസ് തുറന്നാൽ എണ്ണ ഉൽപാദനം പഴയ രൂപത്തിൽ പുനഃസ്ഥാപിക്കും

text_fields
bookmark_border
ഹുർമുസ് തുറന്നാൽ എണ്ണ ഉൽപാദനം പഴയ രൂപത്തിൽ പുനഃസ്ഥാപിക്കും
cancel

കുവൈത്ത് സിറ്റി: ഹുർമുസ് കടലിടുക്ക് തുറന്ന് കപ്പൽ ഗതാഗതം സാധാരണ നിലയിലായാൽ രാജ്യത്തെ എണ്ണ ഉൽപ്പാദനം വേഗത്തിൽ പഴയ രൂപത്തിൽ പുന:സ്ഥാപിക്കുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെ.പി.സി) മേധാവി ശൈഖ് നവാഫ് അൽ സഊദ്. രാജ്യത്തിന്റെ എണ്ണ കയറ്റുമതി സംരക്ഷിക്കാൻ ഹുർമുസിന് പുറത്തുള്ള എണ്ണ സംഭരണം ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നുണ്ട്.

സൗദി അറേബ്യയുമായും യു.എ.ഇയുമായും എണ്ണ പൈപ്പ്‌ലൈൻ സാധ്യതകൾ ചർച്ച ചെയ്യുന്നതായും അറിയിച്ചു. ആഗോള ഊർജ വിതരണത്തിന് ഹുർമുസ് കടലിടുക്ക് ഇപ്പോഴും നിർണായകമാണെന്നും കെ.പി.സി മേധാവി വ്യക്തമാക്കി. 1990ലെ ഇറാഖ് അധിനിവേശത്തിന് ശേഷം കുവൈത്ത് നേരിടുന്ന ഏറ്റവും വലിയ എണ്ണ പ്രതിസന്ധിയാണ് ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടലെന്ന് ശൈഖ് നവാഫ് അൽ സഊദ് പറഞ്ഞു. പ്രതിസന്ധി കുവൈത്തിന്റെ എണ്ണ മേഖലയെ ഗുരുതരമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ​ഈവർഷം ഫെബ്രുവരി 28ഓടെയാണ് ഹുർമുസ് കടലിടുക്ക് അടച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Opening of Hormuz will restore oil production to its previous form
Next Story