ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്; കുവൈത്ത് താരത്തിന് സ്വർണം
text_fieldsറാഷിദ് അൽ തർമൂം
കുവൈത്ത് സിറ്റി: ജോർഡനിൽ നടന്ന ഓപൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി കുവൈത്ത് താരം റാഷിദ് അൽ തർമൂം.50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് വിഭാഗത്തിൽ റാഷിദ് അൽ തർമൂം ഒന്നാം സ്ഥാനം നേടി.00:28:21 സെക്കൻഡിൽ കുവൈത്തിന്റെ പുതിയ റെക്കോഡ് സ്ഥാപിച്ചാണ് കുവൈത്ത് ദേശീയ താരം സ്വർണ മെഡൽ നേടിയത്.റാഷിദ് അൽ തർമൂമിന്റെ മികച്ച പ്രകടനം കുവൈത്ത് നീന്തൽ രംഗത്ത് പുതിയ പ്രതീക്ഷകൾ ഉയർത്തിയതായി അൽ തർമൂമിന്റെ ക്ലബ്ബായ സ്പോർട്ടിംഗ് ക്ലബ് വാട്ടർ ഗെയിംസ് ജനറൽ മാനേജർ ഫൈസൽ അബു അൽ ഹസ്സൻ പറഞ്ഞു.
വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ തുടർച്ചയായ വിജയങ്ങൾ നേടാനാകട്ടെ എന്നും ആശംസിച്ചു. അത്ലറ്റുകൾക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള പിന്തുണ ഉറപ്പാക്കുമെന്നും വ്യക്തമാക്കി. സ്വിസ് വേൾഡ് ഓപൺ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്ക് ഇനത്തിൽ റാഷിദ് അൽ തർമൂം അടുത്തിടെ വെള്ളി മെഡൽ നേടിയിരുന്നു.ഖാദിസിയ സ്പോർട്ടിങ് ക്ലബ് (എസ്.സി) ടീമിന്റെയും കുവൈത്ത് നീന്തൽ താരം ജോർഡനിൽ ശനിയാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ് ചൊവ്വാഴ്ച വരെ തുടരും. വിവിധ അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് നിരവധി താരങ്ങൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

