ഏ​കാ​ത്മ​ക ഇ​ന്ത്യ​ക്കു​വേ​ണ്ടി നാ​ടി​നെ​യും ജ​ന​ങ്ങ​ളെ​യും ഭി​ന്നി​പ്പി​ക്കു​ന്നു –ഓ​പ​ൺ ഫോ​റം 

  • വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്തിെൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​ത്  

12:35 PM
16/09/2019
വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഓ​പ​ൺ ഫോ​റ​ത്തി​ൽ മോ​ഡ​റേ​റ്റ​ർ അ​ൻ​വ​ർ സാ​ദ​ത്ത് എ​ഴു​വ​ന്ത​ല സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: പി​റ​ന്ന നാ​ട്ടി​ൽ​നി​ന്ന്​ ഏ​തു സ​മ​യ​വും പു​റ​ത്താ​ക്ക​പ്പെ​ടാ​മെ​ന്ന ഭീ​തി​യി​ൽ ക​ഴി​യു​ന്ന അ​സം ജ​ന​ത, പു​റം​ലോ​ക​വു​മാ​യു​ള്ള ബ​ന്ധം വി​ച്ഛേ​ദി​ച്ച് സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട ക​ശ്‌​മീ​ർ ജ​ന​ത, ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യം തു​ട​ങ്ങി ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വെ​ൽ​ഫെ​യ​ർ കേ​ര​ള  കു​വൈ​ത്ത് ഓ​പ​ൺ ഫോ​റം സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സ​െൻറ​റി​ൽ ന​ട​ന്ന ഓ​പ​ൺ ഫോ​റം വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ റ​സീ​ന മു​ഹ്​​യി​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഇ​ന്ത്യ​യു​ടെ സ​വി​ശേ​ഷ​മാ​യ മ​തേ​ത​ര​ത്വ​ത്തി​െൻറ​യും വൈ​വി​ധ്യ​ത്തി​േ​ൻ​റ​യും ക​ട​യ്ക്ക​ൽ ക​ത്തി വെ​ച്ചു​കൊ​ണ്ട് ഏ​കാ​ത്മ​ക ഇ​ന്ത്യ​യെ സ്വ​പ്നം ക​ണ്ട് അ​തി​നു​വേ​ണ്ടി നാ​ടി​നെ​യും ജ​ന​ങ്ങ​ളെ​യും ഭി​ന്നി​പ്പി​ക്കു​ന്ന സം​ഘ്പ​രി​വാ​ർ ഫാ​ഷി​സ​ത്തെ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കാ​ൻ സ​മൂ​ഹ​ത്തി​നാ​വേ​ണ്ട​തു​ണ്ട്‌. ഇ​ന്ത്യ​യെ അ​തി​െൻറ സ്വ​ത്വ​ത്തോ​ടെ നി​ല​നി​ർ​ത്താ​നും ഭാ​വി​ത​ല​മു​റ​യെ ച​കി​ത​രാ​യ സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്നു ര​ക്ഷി​ച്ചെ​ടു​ക്കാ​നു​മു​ള്ള ബാ​ധ്യ​ത ന​മു​ക്കു​ണ്ട്. അ​തു​കൊ​ണ്ട്‌ പ്ര​തി​പ​ക്ഷ​മ​ട​ക്ക​മു​ള്ള പ​ര​മ്പ​രാ​ഗ​ത രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളൊ​ക്കെ മൗ​നം വെ​ടി​ഞ്ഞ് ഒ​ന്നി​ച്ചു​നി​ന്ന് സം​ഘ്പ​രി​വാ​റി​െൻറ അ​മി​താ​ധി​കാ​ര പ്ര​യോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത പ്ര​തി​ഷേ​ധ​വും പ്ര​തി​രോ​ധ​വും തീ​ർ​ക്ക​ണം.പ്രേ​മ​ൻ ഇ​ല്ല​ത്ത്, ബ​ഷീ​ർ ബാ​ത്ത, സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, റൈ​ഹാ​ന നൗ​ഷാ​ദ്, മ​നോ​ജ് കാ​പ്പാ​ട്, അ​ൻ​വ​ർ സ​യ്യീ​ദ്, പ്രേം​സ​ൺ കാ​യം​കു​ളം, മു​ഹ​മ്മ​ദ​ലി, ശ​ശാ​ങ്ക​ൻ, ന​സീം കൊ​ച്ച​നൂ​ർ, ല​യി​ക് അ​ഹ്മ​ദ്, ഖ​ലീ​ൽ റ​ഹ്‌​മാ​ൻ, അ​നി​യ​ൻ കു​ഞ്ഞു പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ൻ​വ​ർ ഷാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ൻ​വ​ർ സാ​ദ​ത്ത് എ​ഴു​വ​ന്ത​ല ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. വി​ഷ്ണു ന​ടേ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Loading...
COMMENTS