ഓപൺ ബുക്ക് പരീക്ഷ വിജയികൾക്ക് സമ്മാനങ്ങൾ നൽകി
text_fieldsഫഹാഹീൽ: കെ.െഎ.ജി ഫഹാഹീൽ ഏരിയ പ്രഫ. കെ.എസ്. രാമകൃഷ്ണറാവു രചിച്ച ‘മുഹമ്മദ് മഹാനായ പ് രവാചകൻ’ പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ഓപൺ ബുക്ക് പരീക്ഷയിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഇ.വി. ജോസഫ് ഒന്നാം സ്ഥാനവും ഗോപേഷ് അത്തോടി, റോസമ്മ ജോസഫ് എന്നിവർ രണ്ടാം സമ്മാനവും സുരേഷ് ടി. കുര്യൻ, രമേശ് നമ്പ്യാർ, സുനിൽ കുമാർ എന്നിവർ മൂന്നാം സമ്മാനവും നേടി. നിരവധി പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു. ഓൺലൈൻ വഴിയും അല്ലാതെയും നടന്ന മത്സരത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. നിയാസ് ഇസ്ലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു.
കവിയും ഗാനരചയിതാവുമായ സുനിൽകുമാർ മേഴത്തൂർ, പ്രവാസി എഴുത്തുകാരനും സൗഹൃദവേദി ഫഹാഹീൽ എക്സിക്യൂട്ടിവ് അംഗവുമായ പ്രേമൻ ഇല്ലത്ത് എന്നിവർ സംസാരിച്ചു. ഷെറിൻ മാത്യു, ദിനചന്ദ്രൻ, മോനിക്കുട്ടൻ, ഇ.വി. ജോസഫ്, ബാബു രാജൻ എന്നിവർ പ്രവാചകനെക്കുറിച്ച ബോധ്യങ്ങൾ പങ്കുവെച്ചു. ഫഹാഹീൽ ഏരിയ വൈസ് പ്രസിഡൻറ് കെ.പി. നൗഫൽ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഖിറാഅത് നടത്തി. എം.കെ. ഗഫൂർ തൃത്താല സ്വാഗതവും സെക്രട്ടറി കെ.വി. റഹീം നന്ദിയും പറഞ്ഞു.
