ടർബോസ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്നും നാളെയും
text_fieldsടർബോസ് ബാഡ്മിന്റൺ ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ടർബോസ് ബാഡ്മിന്റൺ ക്ലബ് നടത്തുന്ന ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് ഇന്നും നാളെയും നടക്കും. 20ന് ഫർവാനിയ രാപ്റ്റർസ് ബാഡ്മിന്റൺ ക്ലബിലും 21ന് അഹ്മദി ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമിയിലുമാണ് മത്സരങ്ങൾ നടക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അഡ്വാൻസ്ഡ്, 40 വയസ്സിന് മുകളിൽ, ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, വനിതകൾ, മിക്സഡ് ഫെസ്റ്റ് ലോവർ ഇന്റർമീഡിയറ്റ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് മത്സരം. കുവൈത്തിലെ വിവിധ രാജ്യക്കാർ ഉൾപ്പെടുന്ന 183 ഡബിൾസ് ടീമുകളും വനിതകളടക്കം 360തിൽപരം കളിക്കാരും മാറ്റുരക്കുന്നു. 1200 ദീനാറാണ് ആകെ സമ്മാനത്തുക. ടൂർണമെന്റിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം വാർത്താസമ്മേളനത്തോടനുബന്ധിച്ച് നടത്തി.
വരും നാളുകളിൽ കുട്ടികൾക്കായി ജി.സി.സി തല മത്സരവും ബാഡ്മിന്റൺ അക്കദമിയും നടത്താൻ പദ്ധതിയുണ്ട്. വാർത്താസമ്മേളനത്തിൽ അജോ തോമസ്, അർജുൻ എസ്. നായർ, സബിൻ സാം, രഞ്ജിത്ത് സിങ്, ശരത് ഇമ്മട്ടി, എം. ഇർഷാദ്, വിജിൻ, ആന്റണി, കൃഷ്ണകുമാർ, പ്രശാന്ത്, വിൽഫ്രഡ്, ശാരി, റോബിൻ, ശിൽപ, സിലി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

