ഓപൺ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്; മികച്ച പ്രകടനവുമായി കുവൈത്ത്
text_fieldsകുവൈത്ത് ജൂഡോ ടീം അംഗങ്ങൾ വിക്ടറി സ്റ്റാൻഡിൽ
കുവൈത്ത് സിറ്റി: അമ്മാനിൽ നടന്ന ഓപൺ ഏഷ്യൻ കപ്പ് ജൂഡോ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി കുവൈത്ത്. യൂത്ത്, ജൂനിയർ വിഭാഗങ്ങളിലായി കുവൈത്ത് ജൂഡോ ടീം നാല് സ്വർണ മെഡലുകളും അഞ്ച് വെങ്കല മെഡലുകളും നേടി. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത എല്ലാ താരങ്ങളും മികച്ച മത്സരങ്ങൾ കാഴ്ചവെച്ചതായി കുവൈത്ത് പ്രതിനിധി സംഘം തലവനും കുവൈത്ത് ജൂഡോ ഫെഡറേഷൻ ട്രഷററുമായ ഫൈസൽ അൽ ഹമദ് പറഞ്ഞു.
മത്സരാർഥികളുടെ അസാധാരണമായ നിലവാരത്തെയും അദ്ദേഹം പ്രശംസിച്ചു. ജൂഡോ ഫെഡറേഷന്റെ സമഗ്രമായ തയാറെടുപ്പിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.ഫെഡറേഷനെ സഹായിക്കുന്നതിൽ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സിന്റെ പങ്കും അദ്ദേഹം സൂചിപ്പിച്ചു. താരങ്ങളുടെ പ്രകടനത്തെയും, പോരാട്ടവീര്യത്തെയും, അന്താരാഷ്ട്ര മത്സരങ്ങളിൽ കുവൈത്തിന്റെ പേര് ഉയർത്തുന്നതിൽ നൽകുന്ന സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

