Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​പെ​ക്​–നോ​ൺ...

ഒ​പെ​ക്​–നോ​ൺ ഒ​പെ​ക്​ യോ​ഗം ജൂ​ലൈ​യിലേ​ക്ക്​ മാ​റ്റി

text_fields
bookmark_border
ഒ​പെ​ക്​–നോ​ൺ ഒ​പെ​ക്​ യോ​ഗം ജൂ​ലൈ​യിലേ​ക്ക്​ മാ​റ്റി
cancel

കു​വൈ​ത്ത്​ സി​റ്റി: ജൂ​ണി​ൽ ന​ട​ക്കാ​നി​രു​ന്ന എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ ര​ണ്ട്​ കൂ​ട്ടാ​യ്​​മ​യ ാ​യ ഒ​പെ​ക്​-​നോ​ൺ ഒ​പെ​ക്​ സം​യു​ക്​​ത യോ​ഗം ജൂ​ലൈ​യി​ലേ​ക്ക്​ മാ​റ്റി.
ജൂ​ലൈ ആ​ദ്യ വാ​ര​ത്തി​ലാ​ണ്​ യ ോ​ഗം ന​ട​ക്കു​ക. ജൂ​ലൈ ര​ണ്ട്​, മൂ​ന്ന്​ തീ​യ​തി​ക​ളി​ലോ ജൂ​ലൈ നാ​ലി​​നോ യോ​ഗം ന​ട​ക്കു​മെ​ന്ന്​ റ​ഷ്യ​ൻ എ​ണ്ണ​മ​ന്ത്രി അ​ല​ക്​​സാ​ണ്ട​ർ നൊ​വാ​ക്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഏ​ഴി​ന്​ വി​യ​ന്ന​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഒ​പെ​ക്​ എ​ണ്ണ ഉ​ൽ​പാ​ദ​നം എ​ട്ടു​ല​ക്ഷം ബാ​ര​ലും റ​ഷ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നോ​ൺ ഒ​പെ​ക്​ നാ​ലു​ല​ക്ഷം ബാ​ര​ലും കു​റ​ക്കു​മെ​ന്ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. ജ​നു​വ​രി മു​ത​ൽ ആ​റ്​ മാ​സ​ത്തേ​ക്കാ​ണ്​ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണം നീ​ട്ട​ണോ എ​ന്ന കാ​ര്യ​ത്തി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന ​യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.


എ​ണ്ണ​വി​ല കു​റ​യാ​തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ഉ​ൽ​പാ​ദ​ന നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ൾ​ക്കും. എ​ന്നാ​ൽ ഇ​റാ​ൻ, വെ​നി​സ്വേ​ല, ലി​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൽ​പാ​ദ​നം കു​റ​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. ഉ​ൽ​പാ​ദ​ന നി​യ​ന്ത്ര​ണം ബ​ജ​റ്റി​ൽ ക​മ്മി​യു​ണ്ടാ​ക്കു​ന്ന​തി​നാ​ലാ​ണ്​ ഇൗ ​രാ​ജ്യ​ങ്ങ​ൾ തീ​രു​മാ​ന​ത്തെ എ​തി​ർ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opeckuwait news
News Summary - opec-kuwait-kuwait news
Next Story