Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒപെക്, നോൺ ​ഒപെക്...

ഒപെക്, നോൺ ​ഒപെക് ആഗസ്റ്റിൽ എണ്ണ ഉൽപാദനം വർധിപ്പിക്കും

text_fields
bookmark_border
ഒപെക്, നോൺ ​ഒപെക് ആഗസ്റ്റിൽ എണ്ണ ഉൽപാദനം വർധിപ്പിക്കും
cancel
camera_alt

ഒ​പെ​ക് പ്ല​സ് യോ​ഗ​ത്തി​ൽ കു​വൈ​ത്ത് എ​ണ്ണ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഫാ​രി​സ്, ഒ​പെ​കി​ലെ കു​വൈ​ത്ത് പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ൽ ശ​ത്തി, ശൈ​ഖ് അ​ബ്ദു​ല്ല അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ

സം​ബ​ന്ധി​ക്കു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: പെ​ട്രോ​ളി​യം ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​ക​ളാ​യ ഒ​പെ​കും നോ​ൺ ഒ​പെ​കും എ​ണ്ണ ഉ​ൽ​പാ​ദ​നം ആ​ഗ​സ്റ്റി​ൽ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​തി​ദി​നം 6,48,000 ബാ​ര​ലി​ന്റെ വ​ർ​ധ​ന​യാ​ണ് 33 രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​​ടു​ന്ന കൂ​ട്ടാ​യ്മ പ്ര​ഖ്യാ​പി​ച്ച​ത്. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ന​ട​ത്തി​യ 30ാമ​ത് മ​ന്ത്രി​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജൂ​ലൈ​യി​ൽ 6,48,000 ബാ​ര​ൽ വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ, മാ​സ​ത്തി​ൽ 4,32,000 ബാ​ര​ൽ വീ​തം വ​ർ​ധി​പ്പി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​ൽ​നി​ന്ന് ഗ​ണ്യ​മാ​യ വ​ർ​ധ​ന​യാ​ണ് ജൂ​ലൈ​യി​ൽ വ​രു​ത്തി​യ​ത്. ഈ ​തോ​ത് ആ​ഗ​സ്റ്റി​ലും തു​ട​രും. 31ാമ​ത് മ​ന്ത്രി​ത​ല യോ​ഗം ആ​ഗ​സ്റ്റ് മൂ​ന്നി​ന് ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. തു​ട​ർ​ന്നു​ള്ള മാ​സ​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണോ എ​ന്ന് ഈ ​യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലെ ആ​വ​ശ്യ​വും വി​ത​ര​ണ​വും ത​മ്മി​ൽ സ​ന്തു​ലി​താ​വ​സ്ഥ സൃ​ഷ്​​ടി​ക്കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ഒ​പെ​ക്, നോ​ൺ ഒ​പെ​ക്​ കൂ​ട്ടാ​യ്​​മ വ​ക്​​താ​വ്​ അ​റി​യി​ച്ചു. നേ​ര​ത്തെ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ ചി​ല​ത്​ ഉ​ൽ​പാ​ദ​ന നി​യ​ന്ത്ര​ണ​ത്തി​നെ അ​നു​കൂ​ലി​ക്കു​മ്പോ​ൾ ചി​ല​ത്​ എ​തി​ർ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി​രു​ന്നു.

റ​ഷ്യ, യു​ക്രെ​യ്ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് എ​ണ്ണ​വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തോ​ടെ പെ​ട്രോ​ളി​യം ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്ക്​ സാ​മ്പ​ത്തി​ക മെ​ച്ച​മു​ണ്ടാ​യി. എ​ണ്ണ ഉ​ൽ​പാ​ദ​ക രാ​ജ്യ​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്​​തൃ രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മാ​ണ്​ തീ​രു​മാ​നം. ബ​ജ​റ്റ്​ ക​മ്മി കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ൻ കൂ​ടു​ത​ലാ​യി ഉ​ൽ​പാ​ദി​പ്പി​ക്കേ​ണ്ട ആ​വ​ശ്യം എ​ണ്ണ വി​ൽ​പ​ന മു​ഖ്യ​വ​രു​മാ​ന​മാ​യ ചി​ല രാ​ജ്യ​ങ്ങ​ൾ​ക്കു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil productionOPEC and non-OPEC
News Summary - OPEC and non-OPEC will increase oil production in August
Next Story