ഉമ്മൻ ചാണ്ടി അനുസ്മരണം; നാളെ ഫർവാനിയയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി യൂത്ത് വിങും ബദർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഫർവാനിയയിലെ ബദർ മെഡിക്കൽ സെന്റിലാണ് മെഡിക്കൽ ക്യാമ്പ്.
സമൂഹത്തിലെ സാധാരണ ജനങ്ങൾക്ക് ആരോഗ്യപരിപാലന സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർക്കാണ് അവസരം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ആരോഗ്യ പരിശോധനക്ക് പുറമേ, വിവിധ മെഡിക്കൽ പരിശോധനകൾക്കും ചികിത്സാ സേവനങ്ങൾക്കും പ്രത്യേക ഇളവുകളും ബദർ മെഡിക്കൽ സെന്റർ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ആരോഗ്യ, ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

