'50െൻറ നിറവിൽ ഉമ്മൻ ചാണ്ടി': ഒ.ഐ.സി.സി കൊല്ലം ജില്ല കമ്മിറ്റി വിമാന ടിക്കറ്റുകൾ നൽകുന്നു
text_fieldsഒ.ഐ.സി.സി കുവൈത്ത് കൊല്ലം ജില്ല കമ്മിറ്റി നൽകുന്ന സൗജന്യ വിമാന ടിക്കറ്റുകളുടെ വിതരണോദ്ഘാടനം കേന്ദ്ര കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തീകരിച്ചതിെൻറ സന്തോഷ സൂചകമായി ഒ.ഐ.സി.സി കുവൈത്ത് കൊല്ലം ജില്ല കമ്മിറ്റി സൗജന്യ വിമാന ടിക്കറ്റുകൾ നൽകുന്നു.
ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോവാൻ ബുദ്ധിമുട്ടനുഭവിക്കുന്ന കൊല്ലം ജില്ലയിൽനിന്നുള്ള അർഹതപ്പെട്ടവർക്കാണ് ടിക്കറ്റ് നൽകുക. ആദ്യ ടിക്കറ്റ് ഒ.ഐ.സി.സി കുവൈത്ത് കേന്ദ്ര കമ്മിറ്റി സെക്രട്ടറി മനോജ് ചണ്ണപ്പേട്ട യാത്രക്കാരന് നൽകി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല ജനറൽ സെക്രട്ടറി ഷംസു ഓയൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻറ് സൈമൺ കൊട്ടാരക്കര അധ്യക്ഷ്യത വഹിച്ചു. കേന്ദ്ര കമ്മറ്റി അംഗം അനി മണ്ണൂർ, കൊല്ലം ജില്ല വൈസ് പ്രസിഡൻറ് റോയ് പുനലൂർ, സെക്രട്ടറി ബിജു കുണ്ടറ, യൂത്ത് വിങ് കൊല്ലം ജില്ല കൺവീനർ ശഫീഖ് മയൂര, എക്സിക്യൂട്ടിവ് അംഗങ്ങളായ ബോണി പുത്തയം, ദിലീഷ് ജഗന്നാഥ് എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ജോർജി ജോർജ് നന്ദി പറഞ്ഞു.

