Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാഹോദര്യ സന്ദേശം പകർന്ന് അബു ഹലീഫ സൗഹൃദവേദി ‘ഒന്നിച്ചോണം’

text_fields
bookmark_border
സൗഹൃദവേദി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി
സാഹോദര്യ സന്ദേശം പകർന്ന് അബു ഹലീഫ സൗഹൃദവേദി ‘ഒന്നിച്ചോണം’
cancel

കുവൈത്ത് സിറ്റി: കെ.ഐ.ജി അബു ഹലീഫ സൗഹൃദവേദി ഓണാഘോഷം ‘ഒന്നിച്ചോണം 2026’ അബു ഹലീഫ വെൽഫെയർ ഹാളിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് ഓഫ് കണ്ണൂർ പ്രസിഡന്റ് എൽദോസ് ബാബു, കെ.ഐ.ജി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നിയാസ് ഇസ്ലാഹി എന്നിവർ ഓണസന്ദേശം നൽകി.

പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു, കെ.ഐ.ജി അബു ഹലീഫ ഏരിയ പ്രസിഡന്റ് മെഹ്നാസ് മുസ്തഫ, ‘ഒന്നിച്ചോണം 2026’ പ്രോഗ്രാം കൺവീനർ അശ്‌കർ മാളിയേക്കൽ എന്നിവർ ആശംസ നേർന്നു. യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. എസ്. ശ്രീജിത്ത് സ്വാഗതവും സൗഹൃദവേദി അബു ഹലീഫ യൂണിറ്റ് കമ്മിറ്റി അംഗം ഡോജി മാത്യു നന്ദിയും പറഞ്ഞു.

ഓണസദ്യ, സൗഹൃദവേദി അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നതായി ആഘോഷം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KIG Abu Halifa Onam Event
Next Story