Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓ​ൺ​ലൈ​ൻ ടാ​ക്സി...

ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​ന​വു​മാ​യി മ​ല​യാ​ളി കൂ​ട്ടാ​യ്മ

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​ന​വു​മാ​യി  മ​ല​യാ​ളി കൂ​ട്ടാ​യ്മ
cancel
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ ടാ​ക്സി സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു. ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ യാ​ത്ര കു​വൈ​ത്താ​ണ് ഓ​ൺ​ലൈ​ൻ വ​ഴി ടാ​ക്സി ബു​ക്ക് ചെ​യ്യാ​നു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ​ത്. ആ​ൻ​ഡ്രോ​യി​ഡ് ഐ.​ഒ.​എ​സ്‌ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​ൻ യാ​ത്രാ ടാ​ക്സി എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.
സാ​ൽ​മി​യ ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫ​ല​ൻ​സി​യ കോ​ൾ ടാ​ക്സി ക​മ്പ​നി ഡ​യ​റ​ക്ട​ർ ഖ​ലീ​ഫ മു​ഹ​മ്മ​ദ് അ​ൽ​ഹി​ല ആ​പ്ലി​ക്കേ​ഷ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രും യാ​ത്രാ കു​വൈ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളും ച​ട​ങ്ങി​ന്​ സാ​ക്ഷി​യാ​യി.
സു​ര​ക്ഷി​ത​വും സ​മൂ​ഹ​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തു നി​ൽ​ക്കു​ന്ന​തു​മാ​യ ടാ​ക്സി സ​ർ​വി​സ് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഓ​ൺ​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ കൂ​ട്ടാ​യ്മ ല​ക്ഷ്യം വെ​ക്കു​ന്ന​െ​ത​ന്ന്​ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യാ​ത്ര കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ ആ​നാ​ട് പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ ടാ​ക്സി ബു​ക്ക് ചെ​യ്താ​ൽ ടാ​ക്സി​യു​ടെ​യും ഡ്രൈ​വ​റു​ടെ​യും വി​വ​ര​ങ്ങ​ൾ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ഭി​ക്കു​ന്നു. യാ​ത്ര​ക്കാ​ര​​െൻറ ഫോ​ൺ ന​മ്പ​ർ ഡ്രൈ​വ​ർ​ക്കും ല​ഭി​ക്കു​ന്നു. ഡ്രൈ​വ​ർ ഫോ​ൺ​ചെ​യ്ത് ഒ​ന്നു​കൂ​ടി ഉ​റ​പ്പു​വ​രു​ത്തി മാ​ത്ര​മാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്.
സ​ഞ്ച​രി​ച്ച ദൂ​ര​വും സ​മ​യ​വും വാ​ട​ക​യും യാ​ത്ര​ക്കാ​ര​​െൻറ ഫോ​ണി​ൽ ആ​പ്ലി​ക്കേ​ഷ൯ വ​ഴി ല​ഭി​ക്കു​ന്ന​തി​നാ​ൽ വാ​ട​ക​യെ ചൊ​ല്ലി ത​ർ​ക്ക​ത്തി​​െൻറ ആ​വ​ശ്യ​മി​ല്ല. യാ​ത്ര ആ​രം​ഭി​ക്കേ​ണ്ട​തും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​മാ​യ ലോ​ക്കേ​ഷ​ൻ ആ​പ്ലി​ക്കേ​ഷ​നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി വി​ളി​ക്കു​ക. ഈ ​മെ​സേ​ജ് ഏ​റ്റ​വും അ​ടു​ത്തു​ള്ള എ​ല്ലാ യാ​ത്രാ ടാ​ക്സി​ക​ൾ​ക്കും ഒ​രേ സ​മ​യം ല​ഭി​ക്കും. അ​തി​ൽ ഏ​ത് ടാ​ക്സി​യാ​ണോ കോ​ൾ എ​ടു​ക്കു​ന്ന​ത് അ​യാ​ൾ ആ​പ്ലി​ക്കേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​ൻ ന​ൽ​കി​യ ഗൂ​ഗ്​​ൾ ലോ​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​ര​ൻ നി​ൽ​ക്കു​ന്നി​ട​ത്ത് എ​ത്തു​ന്നു.
തു​ട​ർ​ന്ന് സു​ര​ക്ഷി​ത​മാ​യ ടാ​ക്സി യാ​ത്ര ല​ഭി​ക്കു​ന്നു. നി​ല​വി​ൽ കാ​ഷ് പേ​​മ​െൻറ്​ മാ​ത്ര​മാ​ണു​ള്ള​ത്. പി​ന്നീ​ട്​ ഒാ​ൺ​ലൈ​ൻ പേ​​മ​െൻറും മ​റ്റ്​ അ​വ​ശ്യ സ​ർ​വി​സു​ക​ളും ല​ഭ്യ​മാ​ക്കും.
ആ​പ്ലി​ക്കേ​ഷ​നി​ൽ ജോ​യി൯ ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന ദി​വ​സം മു൯​കൂ​ട്ടി മെ​സേ​ജാ​യി അ​റി​യി​ക്കും. ഡ്രൈ​വേ​ഴ്സ് ര​ജി​സ്​​ട്രേ​ഷ൯ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
എ​ല്ലാ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും ഡ്രൈ​വ​ർ ര​ജി​സ്ട്രേ​ഷ൯ ന​ട​ത്താ​വു​ന്ന​താ​ണ്. ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ അ​വ​രെ ബ​ന്ധ​പ്പെ​ട്ട്​ വാ​ഹ​ന​വും രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച്​ ആ​പ്ലി​ക്കേ​ഷ൯ അം​ഗീ​കാ​രം ന​ൽ​കും.
എ​ല്ലാ​വി​ധ അം​ഗീ​കാ​ര​ത്തോ​ടെ​യും ആ​രം​ഭി​ക്കു​ന്ന ഈ ​ഓ​ൺ​ലൈ൯ പ​ദ്ധ​തി യാ​ത്രാ കു​വൈ​ത്ത്​ എ​ന്ന സം​ഘ​ട​ന​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശ​ക്തി പ​ക​രു​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്​​ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online taxigulf news
News Summary - online taxi-kuwait-gulf news
Next Story