Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒാൺലൈൻ പഠനം:...

ഒാൺലൈൻ പഠനം: വിദ്യാർഥികൾക്ക് ടി.വി നൽകി

text_fields
bookmark_border
ഒാൺലൈൻ പഠനം: വിദ്യാർഥികൾക്ക് ടി.വി നൽകി
cancel
camera_alt????????? ?????????????????? ??????????????? ??????? ???????????? ????????? ????????? ????????????? ??.?? ?????? ????????? ?????? ??. ??????? ??.??.? ????????? ??????????

കുവൈത്ത്​ സിറ്റി: ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത്​ (അഡാക്​) ടി.വി വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്യുന്നതി​​െൻറ ജില്ലതല ഉദ്​ഘാടനം മാവേലിക്കര എം.എൽ.എ ആർ. രാജേഷ് നിർവഹിച്ചു. പ്രവാസികൾ എക്കാലവും സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധത അവിസ്മരണീയമാണെന്നും ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്തി​​െൻറ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം.എൽ.എ പറഞ്ഞു.

ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശാന്ത ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ പഞ്ചായത്തംഗം സഞ്​ജു, വാർഡംഗങ്ങളായ പി.എം. രവി, ശോഭകുമാരി, ചുനക്കര യു.പി സ്​കൂൾ പ്രധാനാധ്യാപിക ഡി. ഉമ, പി.ടി.എ പ്രസിഡൻറ്​ പ്രവീൺ തുടങ്ങിയവർ പ​െങ്കടുത്തു. മനോജ് റോയ്, രഞ്ജിത് രവി, ദിനേശ് ചുനക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsonline study
News Summary - online study-kuwait-gulf news
Next Story