ഓൺലൈൻ പഠനസൗകര്യം: ടി.ഡബ്ല്യു.എ കുവൈത്ത് കമ്മിറ്റി മൊബൈൽ ഫോണുകൾ നൽകി
text_fieldsഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായി തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് മൊബൈൽ ഫോണുകൾ നൽകുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈത്ത് തലശ്ശേരി മദ്റസ ഇസ്ലാമിയ എൽ.പി സ്കൂളിലെ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി. ചടങ്ങ് തലശ്ശേരി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. അബ്ദുൽ ഖിലാബ് ഉദ്ഘാടനം ചെയ്തു. സംരംഭത്തിന് മുന്നിട്ടിറങ്ങിയ കുവൈത്തിലെ തലശ്ശേരി വെൽഫെയർ അസോസിയേഷെൻറ പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്ത് കമ്മിറ്റി അംഗം പി.കെ. യാസിർ മൊബൈൽ ഫോണുകൾ പ്രധാനാധ്യാപിക കെ. ഹസ്നക്ക് കൈമാറി. വാർഡ് കൗൺസിലർ തബസ്സം, കുവൈത്ത് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവുമായ ഹനീഷ് ബാബു, എ. നിസാർ മുനീസ്, പി.ടി.എ പ്രസിഡൻറ് പാലക്കൽ സാഹിർ, മദർ പി.ടി.എ പ്രസിഡൻറ് ഷാഹിന, അധ്യാപിക സുമയ്യ പാലക്കൽ, ഒ. സത്താർ എന്നിവർ പങ്കെടുത്തു. ടി.ഡബ്ല്യു.എ അംഗം സി.എൻ. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ. ഷരീഫ് സ്വാഗതവും എസ്.ആർ.ജി കൺവീനർ സി.ഒ.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

