Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചാ​രി​റ്റി​യു​ടെ...

ചാ​രി​റ്റി​യു​ടെ പേ​രി​ലും ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പ്

text_fields
bookmark_border
online fraud
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന്‍ ആ​രം​ഭി​ച്ച​തോ​ടെ ചാ​രി​റ്റി​യു​ടെ പേ​രി​ൽ ഇ​ല​ക്ട്രോ​ണി​ക് ത​ട്ടി​പ്പു​ക​ള്‍ സ​ജീ​വ​മാ​കു​ന്നു.

അ​ടു​ത്തി​ടെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​തി​ദി​നം 80 ദീ​നാ​ര്‍ പ​ണം ന​ല്‍കു​ന്നു​വെ​ന്ന വ്യാ​ജ​പ​ര​സ്യം ന​ല്‍കി നി​ര​വ​ധി​പേ​രെ​യാ​ണ് ക​ബ​ളി​പ്പി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബ​സ് റി​പ്പോ​ര്‍ട്ട് ചെ​യ്തു.

വ്യാ​ജ ചാ​രി​റ്റി​ക​ളി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​നെ​ന്ന​പേ​രി​ല്‍ വ​രു​ന്ന ലി​ങ്കു​ക​ളി​ല്‍ ക്ലി​ക്ക് ചെ​യ്യ​രു​തെ​ന്നും ത​ട്ടി​പ്പ് സൂ​ക്ഷി​ക്കാ​നും കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി മേ​ധാ​വി ഡോ. ​സ​ഫാ സ​മാ​ൻ ഉ​ണ​ർ​ത്തി. കു​വൈ​ത്തി​ല്‍ പ്ര​തി​ദി​നം 200ല​ധി​കം ത​ട്ടി​പ്പ് കേ​സു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ 60 ശ​ത​മാ​നം കേ​സു​ക​ള്‍ മാ​ത്ര​മേ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ള്ളൂ​വെ​ന്ന് സ​മാ​ൻ പ​റ​ഞ്ഞു.

ഹാ​ക്കി​ങ് ശ്ര​മ​ങ്ങ​ളു​ടെ​യും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും കാ​ര്യ​ത്തി​ൽ യു.​എ.​ഇ​ക്കും സൗ​ദി അ​റേ​ബ്യ​ക്കും ശേ​ഷം കു​വൈ​ത്ത് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സൈ​ബ​ര്‍ അ​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​ത് ഗ​ള്‍ഫ്‌ മേ​ഖ​ല​യി​ലാ​ണെ​ന്നും സ​മാ​ന്‍ വ്യ​ക്ത​മാ​ക്കി.

എ​ണ്ണ, ഊ​ർ​ജ​മേ​ഖ​ല, ബാ​ങ്കു​ക​ൾ, നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ള്‍ വ്യാ​പ​ക​മാ​യി ഹാ​ക്ക് ചെ​യ്യ​പ്പെ​ടു​ന്നു. ഡേ​റ്റ എ​ൻ​ക്രി​പ്ഷ​നി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി ഹാ​ക്ക​ർ​മാ​ർ​ക്ക് ഭീ​മ​മാ​യ തു​ക​യാ​ണ് ഇ​വ​ർ ഓ​രോ വ​ര്‍ഷ​വും ന​ല്‍കു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ഗ​ൾ​ഫ് സൈ​ബ​ർ സു​ര​ക്ഷാ ഫെ​ഡ​റേ​ഷ​ൻ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തോ​ടെ ഇ​ത്ത​രം പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഡോ. ​സ​ഫ പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ വി​ളി​ച്ചും വാ​ട്സ് ആ​പ് സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യും ല​ഭി​ക്കു​ന്ന വ്യാ​ജ പേ​മെ​ന്‍റ് ലി​ങ്കു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

വ്യാ​ജ ലി​ങ്കു​ക​ൾ വെ​ച്ച് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്കു​ക​ൾ പേ​മെ​ന്‍റ് ലി​ങ്കു​ക​ള്‍ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ക്കൗ​ണ്ടി​ലേ​ക്ക് ലി​ങ്കു​ക​ൾ വ​ഴി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന തു​ക​ക​ള്‍ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം മാ​ത്രം റി​ലീ​സ് ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​വു​മു​ണ്ട്. സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത് 4000ഓ​ളം പ​രാ​തി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityOnline fraud
News Summary - Online fraud in the name of charity
Next Story