പാർസൽ, ടെലിഫോൺ സേവന ഫീസ് ആവശ്യപ്പെട്ട് ഓൺലൈൻ തട്ടിപ്പ്
text_fieldsകുവൈത്ത് സിറ്റി: തപാൽ പാഴ്സൽ ചെലവും ടെലിഫോൺ സേവന ഫീസും അടക്കാൻ ആവശ്യപ്പെട്ടുള്ള ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി വാർത്തവിതരണ മന്ത്രാലയം.
കമ്യൂണിക്കേഷൻസ് മന്ത്രാലയം ഉപഭോക്താക്കൾക്ക് തപാൽ പാഴ്സൽ ചെലവുകളോ ടെലിഫോൺ സേവനങ്ങളോ അടക്കാനുള്ള ലിങ്കുകളൊന്നും നൽകുന്നില്ലെന്നും അത്തരം വഞ്ചനപരമായ ലിങ്കുകൾ തുറക്കരുതെന്നും മന്ത്രാലയ വക്താവ് മിശ്അൽ അൽ സെയ്ദ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു. പൊതുസേവനങ്ങൾക്ക് പകരമായി ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ ഉൾപ്പെടെയുള്ള സന്ദേശങ്ങളൊന്നും മന്ത്രാലയം കൈമാറാത്തതിനാൽ ജനങ്ങൾ ആശയക്കുഴപ്പത്തിലാകരുതെന്ന് അദ്ദേഹം പറഞ്ഞു.

