ഓൺലൈൻ സേവനം:ജി.സി.സിയിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത്
text_fieldsകുവൈത്ത് സിറ്റി: സർക്കാർ സംവിധാനങ്ങളിലും വകുപ്പുകളിലും ഓൺലൈൻ സേവനം ലഭ്യമാക്കുന്നതിൽ ജി.സി.സി തലത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത്. വികസന- ആസൂത്രണ കാര്യങ്ങൾക്കായുള്ള ഉന്നത സമിതി മേധാവി ഫാലിഹ് അൽദൂസരി സ്വകാര്യ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏഷ്യൻ തലത്തിൽ എട്ടാം സ്ഥാനത്തുള്ള കുവൈത്ത് മറ്റ് അറബ് രാജ്യങ്ങൾക്കിടയിലും മൂന്നാം സ്ഥാനത്താണ്. രാജ്യത്തെ സർക്കാർ വകുപ്പുകളിൽ 53 ശതമാനവും ഇടപാടുകാർക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ഒാഫിസിൽ നേരിട്ട് എത്താതെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും സമയം ലാഭിക്കാനും ഇടപാടുകാർക്ക് സാധിക്കുന്നു. ഭാവിയിൽ കൂടുതൽ മേഖലകളിൽ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തുമെന്നും ഫാലിഹ് അൽദൂസരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
