വിസ്ഡം ഓൺലൈൻ കോൺഫറൻസ് ഏപ്രിൽ ഒന്നുമുതൽ
text_fieldsവിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഓൺലൈൻ കോൺഫറൻസ് പ്രഖ്യാപന സമ്മേളനം സംസ്ഥാന പ്രസിഡൻറ്
പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: 'നിർഭയ ജീവിതം സുരക്ഷിത സമൂഹം' പ്രമേയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ കോൺഫറൻസ് ഏപ്രിൽ ഒന്നുമുതൽ നാലുവരെ വിവിധ പരിപാടികളോടെ നടക്കും.
സംസ്ഥാന പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഓൺലൈൻ കോൺഫറൻസിെൻറ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശങ്ങളും നീതിബോധവും ദുർബലപ്പെട്ടു വരുന്ന സാഹചര്യത്തിൽ നീതിക്ക് വേണ്ടി നിലക്കൊള്ളാനും ശബ്ദിക്കാനും എല്ലാവരും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങളെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് കരുത്ത് പകരേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പി. മോഹനൻ മാസ്റ്റർ (സി.പി.എം), കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ പ്രസിഡൻറ് കമാൽ വരദൂർ, വിസ്ഡം യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡൻറ് ഹാരിസ് കായക്കൊടി, വിസ്ഡം സ്റ്റുഡൻറ്സ് ഓര്ഗനൈസേഷന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് ഷമീൽ, റഷീദ് കുട്ടമ്പൂർ, സി.പി. സലീം എന്നിവർ സംസാരിച്ചു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍, ജി.സി.സി രാഷ്ട്രങ്ങള്‍, മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ മലയാളികളെ കേന്ദ്രീകരിച്ച് പ്രഖ്യാപന സമ്മേളനത്തിനു മുന്നോടിയായി പ്രത്യേക സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

