വിലക്ക് ലംഘിച്ച് ഇപ്പോഴും ഓൺലൈൻ ക്ലാസുകൾ
text_fieldsകുവൈത്ത് സിറ്റി: അവധിക്കാലത്ത് ഒാൺലൈൻ ക്ലാസ് നടത്തരുതെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നിർദേശം ലംഘി ച്ച് ഇപ്പോഴും വിവിധ സ്കൂളുകൾ ഒാൺലൈനായി ക്ലാസ് നടത്തുന്നു. ആദ്യം പത്താം ക്ലാസുകാർക്കാണ് നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ചെറിയ ക്ലാസുകൾക്കും ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ചില രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ഇത് ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അബ്ദുൽ മുഹ്സിൻ അൽ ഹുവൈലയുടെ നേരിട്ടുള്ള നിർദേശ പ്രകാരം സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് മാനേജർ സനദ് അൽ മുതൈരി സ്കൂളുകൾക്ക് സർക്കുലർ അയച്ചിരുന്നു. ഇതിന് വില കൽപിക്കാതെയാണ് ഒാൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ചില സ്വകാര്യ സ്കൂളുകൾ വെബ് സ്ട്രീമിങ് വഴി ക്ലാസുകൾ നടത്തുന്നത്.
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ കുവൈത്തിൽ സ്കൂളുകൾക്ക് ദീർഘകാല അവധിയാണ്. ഗ്രേഡ് 12ന് ആഗസ്റ്റിൽ തുറക്കാനും ബാക്കിയുള്ള ഗ്രേഡുകൾക്ക് ഒക്ടോബറിൽ തുറക്കാനുമാണ് നിലവിലെ തീരുമാനം. ദീർഘകാല അവധി നൽകേണ്ടി വരുേമ്പാഴുള്ള പ്രതിസന്ധി മറികടക്കാൻ ഇൗ വർഷം കരിക്കുലം വെട്ടിക്കുറക്കുന്നതും പരീക്ഷക്ക് ശേഷമുള്ള പൊതു അവധി റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള സാധ്യതകൾ ആണ് പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
