കിരീടാവകാശി ചുമതലയേറ്റിട്ട് ഒരു വർഷം; അമീർ അഭിനന്ദിച്ചു
text_fieldsകുവൈത്ത് സിറ്റി: ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കുവൈത്ത് കിരീടാവകാശിയായി ചുമതലയേറ്റിട്ട് ഒരു വർഷം. 2024 ജൂൺ രണ്ടിനാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹ്മദ് അസ്സബാഹ് ചുമതലയേറ്റത്. അധികാരമേറ്റതിന്റെ ഒന്നാം വാർഷികത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശിയെ അഭിനന്ദനം അറിയിച്ചു.
കിരീടാവകാശിക്ക് ആരോഗ്യവും ക്ഷേമവും ആശംസിച്ച അമീർ മാതൃരാജ്യത്തിനും അതിന്റെ ഉന്നമനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നയിക്കാനാകട്ടെ എന്നു പ്രാർഥിച്ചു. അമീറിന്റെ ആത്മാർഥതമായ അഭിനന്ദനത്തിനും ആശംസകൾക്കും കിരീടാവകാശി നന്ദിപറഞ്ഞു. പ്രിയപ്പെട്ട മാതൃരാജ്യത്തിനുവേണ്ടി ഉദാര സേവനം തുടരുമെന്നും വ്യക്തമാക്കി.
മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിന് പിറകെ കിരീടാവകാശിയുടെ പദവികൾ വഹിച്ചുവന്നിരുന്ന ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി ചുമതല ഏറ്റതിനെ തുടർന്നാണ് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് പുതിയ കിരീടാവകാശി ആയത്. 1953 ൽ ജനിച്ച ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് മുൻ പ്രധാനമന്ത്രി, ദീർഘകാലം ഉപപ്രധാനമന്ത്രി, വിവിധ വകുപ്പുകളിലെ മന്ത്രി പദവികൾ, നയതന്ത്ര പദവികൾ എന്നിവ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

