ഒരു ഡ്രോൺ നിർവീര്യമാക്കി; സുരക്ഷാ സ്ഥിതി സുസ്ഥിരം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ സ്ഥിതി സുസ്ഥിരം. ശനിയാഴ്ച കുവൈത്തിനെ ലക്ഷ്യമിട്ട ഒരു ഡ്രോൺ വിജയകരമായി വെടിവച്ചിട്ടതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രണ്ടു ദിവസമായി കുവൈത്ത് ലക്ഷ്യമിട്ട് ഒറ്റപ്പെട്ട ആക്രമണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. സഥിതിഗതികൾ പൊതുവെ ശാന്തമാണ്.
രാജ്യത്ത് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തൽ, സുപ്രധാന സ്ഥാപനങ്ങൾ സംരക്ഷിക്കൽ, ഭീഷണികളെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവ തുടരുന്നതായി നാഷണൽ ഗാർഡ് വ്യക്തമാക്കി. കുവൈത്ത് സായുധ സേന, പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവയുമായി ഏകോപിപ്പിച്ച് ഏത് ഭീഷണികളെയും നേരിടാൻ അതീവ ജാഗ്രതയും പൂർണ്ണ സജ്ജീകരണവും തുടരുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും സുരക്ഷാ ഏജൻസികൾ ശക്തമായി നേരിടും.
ദേശീയ പരമാധികാരം, സ്ഥിരത, സുപ്രധാന താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധതയും കുവൈത്ത് നാഷണൽ ഗാർഡ് വ്യക്തമാക്കി.
അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഫോടകവസ്തുക്കൾ നീക്കം ചെയ്യുന്നതിനുള്ള സംഘങ്ങൾ ഡ്രോൺ,മിസൈൽ അവശിഷ്ടങ്ങളും വിദേശ വസ്തുക്കളും വീണതുമായി ബന്ധപ്പെട്ട 16 റിപ്പോർട്ടുകൾ കൈകാര്യ ചെയ്തതായി ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. ഇറാൻ ആക്രമണത്തിന്റെ തുടക്കം മുതൽ ലഭിച്ച ഇത്തരം ആകെ റിപ്പോർട്ടുകളുടെ എണ്ണം 372 ആണ്.
. പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സ്വത്തിനും മുൻകൂട്ടി സംരക്ഷണം നൽകുകയാണ് സൈറൺവഴി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

