സാൽമിയയിൽ ഒരു മരണം തീപിടിത്ത കേസുകൾ വർധിച്ചു; ജാഗ്രത അനിവാര്യം
text_fieldsസാൽമിയയിൽ കഴിഞ്ഞ ദിവസം തീപിടിച്ച അപ്പാർട്ട്മെന്റ്
കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയർന്നു തുടങ്ങിയതോടെ തീപിടിത്ത കേസുകളും വർധിച്ചു. ദിവസവും കുറഞ്ഞത് ഒരു കേസെങ്കിലും നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ച രാത്രി സാൽമിയയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു.
അപകടത്തിന് പിറകെ താഴേക്ക് ചാടിയതാണ് മരണകാരണം. ആളിക്കത്തിയ തീ ജനങ്ങളെ ആശങ്കയിലാക്കി. സാൽമിയ, അൽ ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മണിക്കൂറുകൾ എടുത്താണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ചൊവ്വാഴ്ച രാവിലെയും സാൽമിയയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തമുണ്ടായി. കാര്യമായ പരിക്കുകളില്ലാതെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ഞായറാഴ്ച ഹവല്ലിലെ വീട്ടിലും തീപിടിത്തമുണ്ടായിരുന്നു.തീപിടിത്തങ്ങൾ വർധിച്ചതോടെ സുരക്ഷ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ കുവൈത്ത് ഫയർഫോഴ്സ് ഉണർത്തി. തീപിടിത്തം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് സ്വദേശികളോടും പ്രവാസികളോടും ഫയർഫോഴ്സ് അഭ്യർഥിച്ചു. തീപിടിത്ത കേസുകൾ ഒഴിവാക്കാൻ ഫയർഫോഴ്സും സ്ഥാപനങ്ങളിൽ പരിശോധന നടത്തിവരുന്നുമുണ്ട്.വാഹനങ്ങൾ തീപിടിച്ച സംഭവവും ഇതിനകം റിപ്പോട്ട് ചെയ്യപ്പെട്ടതിനാൽ വാഹന ഉപയോക്താക്കളും ജാഗ്രത പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

