രണ്ട് അപകടങ്ങളിൽ ഒരു മരണം; നാലുപേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപെട്ട വാഹനം
കുവൈത്ത് സിറ്റി: രാജ്യത്ത് ബുധനാഴ്ച രാവിലെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ ഒരാൾ മരിച്ചു നാലുപേർക്ക് പരിക്കേറ്റു. വഫ്ര റോഡിൽ ഒരു വാഹനവും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഒരു മരണം. ബുധനാഴ്ച പുലർച്ചയാണ് അപകടം. മിന അബ്ദുല്ല സ്റ്റേഷനിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കൂട്ടിയിടിയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അതിനിടെ, സബാഹ് അൽ അഹ്മദ് റോഡിൽ വാഹനം മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടം. അൽകൂത്ത് ഫയർ സെന്ററിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും സുരക്ഷാ നടപടികളും ആരംഭിച്ചു. പരിക്കേറ്റവരെ സ്ഥലത്തുതന്നെ ചികിത്സിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അപകടത്തിൽപെട്ട വാഹനം റോഡിൽനിന്ന് മാറ്റി തുടർനടപടികൾ സ്വീകരിച്ചതായി അഗ്നിശമന സേന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

