ഫർവാനിയയിൽ അപ്പാർട്ട്മെന്റിൽ തീപിടിച്ച് ഒരു മരണം; നാലുപേർക്ക് പരിക്ക്
text_fieldsഫർവാനിയയിൽ തീപിടിച്ച അപ്പാർട്ട്മെന്റ്
കുവൈത്ത് സിറ്റി: ഫർവാനിയയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.സംഭവം അറിഞ്ഞയുടൻ ഫർവാനിയ, സബാഹ് അൽ നാസർ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സഥലത്ത് എത്തി തീ അണക്കാനും രക്ഷാപ്രവർത്തനത്തിനുമുള്ള നടപടികൾ ആരംഭിച്ചു.അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി ചികിൽസ നൽകി. കടുത്ത വേനലിൽ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിക്കാറുണ്ടെങ്കിലും തണുപ്പ് സീസണിലേക്ക് കടന്നതോടെ കുറവുവന്നിരുന്നു. എങ്കിലും അപ്പാർട്ടുമെന്റുകളിലും സഥാപനങ്ങളിലും അഗ്നിസുരക്ഷസംവിധാനങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

