വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചു വിൽക്കൽ; ഒരാൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: നിരവധി വാഹന മോഷണങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ അറബ് പൗരൻ പിടിയിൽ. ഹവല്ലി പ്രദേശത്ത് തുറന്ന പാർക്കിങ് സ്ഥലങ്ങളിൽനിന്ന് പിക്കപ്പ് ട്രക്കുകൾ മോഷ്ടിച്ച സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രദേശത്ത് നടത്തിയ നിരീക്ഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ നിരവധി വാഹനങ്ങൾ മോഷ്ടിച്ചതായും അവ പൊളിച്ച് അലുമിനിയവും സ്പെയർ പാർട്സും വിറ്റതായും പ്രതി സമ്മതിച്ചു. വ്യാജ താക്കോലുകൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഡോർ തകർത്താണ് മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച വാഹനങ്ങൾ ഒളിപ്പിച്ചിരുന്ന സ്ഥലത്ത്നിന്നും പൊലീസ് നിരവധി വാഹനങ്ങൾ കണ്ടെത്തി. 13 മോഷണ കേസുകളിൽ പ്രതിക്ക് ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.
പ്രതിക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

